ഡൽഹി : ട്രെയിൻ സമയം അറിയാൻ സ്വകാര്യ ആപ്പുകൾ നോക്കുന്നവർ വെട്ടിലായി. കൊങ്കൺ പാതയിലെ വണ്ടികളുടെ സമയമാറ്റം സ്വകാര്യ ആപ്പുകൾ അറിഞ്ഞില്ല .അതുകൊണ്ടു തീവണ്ടി കയറാൻ വന്ന പലർക്കും വണ്ടി കിട്ടിയില്ല. ഞായറാഴ്ച മുതലാണ് കൊങ്കൺ പാതയിലൂടെ ഉള്ള നേത്രാവതി , മംഗള എക്സ്പ്രസ് ഉൾപ്പെടെയുള്ള വണ്ടികളുടെ സമയം മാറ്റിയത് .
ഉച്ചയ്ക്ക് 2 45 ന് കോഴിക്കോട് വിട്ട എറണാകുളം നിസാമുദ്ദീൻ മംഗള എക്സ്പ്രസ് 5 .19 നാണ് ആപ്പിൽ കോഴിക്കോട് എത്തിയത്. ശരിക്കും വണ്ടി അപ്പോഴേക്കും പയ്യന്നൂർ സ്റ്റേഷൻ വീട്ടിരുന്നു .മറ്റു ട്രെയിൻ സമയങ്ങളിലും മാറ്റമുണ്ട്.
കേരളത്തിൽ നിന്നുള്ള വണ്ടികളുടെ സമയം നേരത്തെ ആക്കിയത് സ്വകാര്യ ആപ്പുകൾ അപ്ഡേറ്റ് ചെയ്തിരുന്നില്ല .ആപ്പ് നോക്കി എത്തിയവർ ശരിക്കും ആപ്പിലായി . തീവണ്ടി സമയം തെറ്റില്ലാതെ അറിയാൻ എൻ ടി ഇ എസ് 9നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം0 പിന്തുടരണമെന്ന് റെയിൽവേ ആവർത്തിച്ച് പറഞ്ഞിട്ടും അനുസരിക്കാത്തവർക്കാണ് ട്രെയിൻ മിസ്സ് ആയതെന്നു റെയിൽവേ അധികൃതർ പറയുന്നു .