ഭാര്യയെ കൊന്ന് ഒളിവില്‍ പോയ പ്രതി മരിച്ച നിലയില്‍

സനുക്കുട്ടന്റെ മൃതദേഹം കണ്ടെത്തിയത് വനമേഖലയില്‍

കൊല്ലത്ത് ഭാര്യയെ കൊന്നശേഷം ഒളിവില്‍ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുളത്തൂപുഴ സ്വദേശി സനുക്കുട്ടനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനു സമീപത്തെ വനമേഖലയില്‍ നിന്നാണു മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ചയാണു കുളത്തുപ്പുഴ ആറ്റിന്‍കിഴക്കേക്കര മനുഭവനില്‍ രേണുകയെ സനുക്കുട്ടന്‍ കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം ഇയാള്‍ വനത്തിനുള്ളില്‍ പോയി ഒളിക്കുകയായിരുന്നെന്നു നാട്ടുകാര്‍ പറഞ്ഞു.
സനുക്കുട്ടന് നേരത്തെ മുതലേ ഭാര്യയെ സംശയമുണ്ടായിരുന്നു. കുട്ടികളുടെ മുന്നില്‍ നിന്ന് രേണുവിനെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കത്രിക ഉപയോഗിച്ച് കഴുത്തിലും പുറത്തും വയറ്റിലും കുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ആഴത്തിലുള്ള മുറിവുകളാണ് ശരീരത്തില്‍ ഉണ്ടായിരുന്നത്.
ഗുരുതരമായി പരിക്കേറ്റ രേണുവിനെ കുളത്തുപ്പുഴയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ, കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു ശ്രമം. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയിലാണ് മരണം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *