വധശ്രമക്കേസ് പ്രതികൾക്ക് യാത്രയയപ്പ്; ചടങ്ങിലെത്തിയതിനെ ന്യായീകരിച്ച് കെ.കെ ശൈലജ 

തിരുവനന്തപുരം: ബിജെപി നേതാവും രാജ്യാസഭാ എം പിയുമായ സി സദാനന്ദൻ വധശ്രമക്കേസ് പ്രവർത്തകരായ എട്ട് പ്രതികൾക്കും യാത്രയയപ്പ് നൽകിയ സംഭവത്തിൽ വിശദീകരണവുമായി കെ.കെ ശൈലജ എംഎൽഎ. ചടങ്ങിൽ പങ്കെടുത്തതിന് ന്യായീകരിച്ചതിനൊപ്പം അവിടെ നടന്നത് യാത്രയപ്പ് ആണെന്ന് അറിയില്ലായിരുന്നുവെന്നാണ് അവർ പറഞ്ഞത്. ഒരു സാധാരണ പാർട്ടി പ്രവർത്തക എന്നനിലയിലാണ് അവിടെ പോയതെന്നും പറയുന്ന ശൈലജ പാർട്ടി പ്രവർത്തകർ ഏതെങ്കിലും തരത്തിലുള്ള കുറ്റം ചെയ്യുമെന്ന് കരുതുന്നില്ലെന്നും എന്നാൽ കോടതി വിധിയെ മാനിക്കുന്നുവെന്നുമാണ് ശൈലജയുടെ വിശദീകരണം.

സിപിഐ എം പ്രവർത്തകരായ മട്ടന്നൂർ ഉരുവച്ചാൽ കുഴിക്കൽ കെ ശ്രീധരൻ, മാതമംഗലം നാണു, പെരിഞ്ചേരി പുതിയവീട്ടിൽ രാജൻ, കുഴിക്കൽ പി കൃഷ്ണൻ, മനക്കൽ ചന്ദ്രോത്ത് രവീന്ദ്രൻ, കരേറ്റ പുല്ലഞ്ഞിടോയൻ സുരേഷ് ബാബു, പെരിഞ്ചേരി മൈലപ്രവൻ രാമചന്ദ്രൻ കുഴീക്കൽ കെ ബാലകൃഷ്ണൻ എന്നിവർ കഴിഞ്ഞ ദിവസം തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് കീഴടങ്ങിയത്. 

സദാനന്ദന്റെ കാൽ വെട്ടിയ കേസിൽ പ്രതികളെ വിചാരണ കോടതി നേരത്തെ ശിക്ഷിച്ചതാണ്. എന്നാൽ വിധിക്കെതിരെ മേൽക്കോടതികളിൽ അപ്പീൽ നൽകി ജാമ്യത്തിലായിരുന്നു ഇവർ. ഏഴ് വർഷത്തെ തടവ് ശിക്ഷയാണ് പ്രതികൾക്ക് വിധിച്ചിരുന്നത്.  കഴിഞ്ഞ ദിവസം സുപ്രീം കോടതിയും അപ്പീൽ തള്ളിയതോടെയാണ് ഇവർ കോടതിയിൽ കീഴടങ്ങാൻ തീരുമാനിച്ചത്.  മട്ടന്നൂർ ഉരുവച്ചാലിലെ പഴശ്ശി രക്തസാക്ഷി മന്ദിത്തിൽ നിന്ന് സി പി ഐ എൺ നേതാക്കളും പ്രവർത്തകരും ചേർന്ന് ഇവർക്ക് യാത്രയപ്പ് നൽകിയത്. 

സ്ഥലം എം എൽ എ കൂടിടായ കെ കെ ശൈലജയും ചടങ്ങിനെത്തിയിരുന്നു. സി പി ഐ എം പഴശ്ശി സൌത്ത് ലോക്കൽ കമ്മിറ്റി ഓഫീസിലായിരുന്നു പരിപാടി. കോടതിയിൽ കീഴടങ്ങാനെത്തിയ പ്രവർത്തകരായി മുദ്രാവാക്യം മുഴക്കുന്ന ദൃശ്യങ്ങൾ നേരത്ത വലിയ തോതിൽ പ്രചരിച്ചിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിലാണ് പ്രതികളിപ്പോൾ.

എന്നാൽ പാർട്ടി ഓഫീസിൽ നടന്നത് യാത്രയയപ്പ് യോഗമല്ലെന്നും പാർട്ടി പ്രവർത്തക എന്ന നിലയിൽ അവിടെ പോവുകമാത്രമാണ് ചെയ്തതെന്നും നേരത്തെ തന്നെ കെ കെ ശൈലജ  പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ കൃത്യമായ ഒരു വിശദീകരണം നൽകുകയാണ് ഇപ്പോൾ.

1994 ജനുവരി 25 നാണ് പെരിഞ്ചേരിയിൽ വെച്ച് സി സദാനന്ദനെ സി പി ഐ എം പ്രവർത്തകർ പതിയിരുന്ന് ആക്രമിച്ചത്. അക്രമത്തിൽ അദ്ദേഹത്തിന്റെ രണ്ട് കാലുകളും വെട്ടിമാറ്റി. രക്തം വാർന്ന് റോഡരികിൽ കിട്ട സദാനന്ദനെ 15 മിനിറ്റിന് ശേഷം പൊലീസെത്തിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. 

ആ വർഷം ഫെബ്രുവരിയിൽ സഹാദരിയുടെ വിവാഹം നിശ്ചയിച്ചിരിക്കയായിരുന്നു. അതിന്റെ ഭാഗമായി ബന്ധുവീടുകളിലെത്തി സംസാരിച്ച് മടങ്ങുന്നതിനിടെയാണ് സദാനന്ദനെ ഒരു സംഘം ആളുകൾ ആക്രമിച്ചത്.  ആളുകൾ സ്ഥലത്തേക്ക് എത്താതിരിക്കാൻ ഭീഷണിപ്പെടുത്തുകയും നാടൻ ബോംബുകളെറിയുകയും ചെയ്തിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നത് വൈകിപ്പിക്കുകയായിരുന്നു ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *