റേഷന്‍ കടകളില്‍ ഏറെ നാളായി നിര്‍ത്തി വച്ചിരുന്ന മണ്ണെണ്ണ വിതരണം നാളെ പുനരാരംഭിക്കുന്നു. വൈദ്യുതി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് 6 ലീറ്റര്‍ മണ്ണെണ്ണ ലഭിക്കും. എഎവൈ കാര്‍ഡുകാര്‍ക്ക് ഒരു ലീറ്റര്‍ മണ്ണെണ്ണയും മറ്റു കാര്‍ഡുകള്‍ക്ക് അര ലീറ്റര്‍ വീതവും ലഭിക്കും. ഒരു ലീറ്റര്‍ മണ്ണെണ്ണയ്ക്ക് 61 രൂപയാണ് വില. റേഷന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിച്ചെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.
മഞ്ഞ, നീല കാര്‍ഡ് ഉടമകള്‍ക്ക് ഒരു വര്‍ഷമായും മറ്റു കാര്‍ഡ് ഉടമകള്‍ക്ക് രണ്ടര വര്‍ഷത്തിലേറെയായും മണ്ണെണ്ണ വിതരണം ചെയ്തിരുന്നില്ല. കേന്ദ്രസര്‍ക്കാര്‍ മണ്ണെണ്ണ വിഹിതം അനുവദിച്ചെങ്കിലും കടത്തുകൂലിയും കമ്മിഷനും സംബന്ധിച്ചുളള തര്‍ക്കം മൂലം വിതരണം വൈകുകയായിരുന്നു.