തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം. വടക്കുപടിഞ്ഞാറൻ മധ്യപ്പദേശിലും രാജസ്ഥാനിലുമായി കാണപ്പെട്ട ന്യൂനമർദ്ദത്തിന്റെ ശക്തി കുറഞ്ഞതോടെയാണ് കേരളത്തിലും മഴയുടെ ശക്തിയും വ്യാപ്തിയും കുറഞ്ഞത്. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യതയുണ്ടെങ്കിലും പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് കലാവസ്ഥ വകുപ്പ് അറിയിച്ചു. ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പില്ലെങ്കിലും രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളായ കണ്ണൂരും കാസർഗോഡുമാണ് ചൊവ്വാഴ്ച യെല്ലോ അലർട്ട് നിലനിൽക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും മറ്റു ജില്ലകളിൽ നേരിയതോ മിതമോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അറബിക്കടലിൽ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളതീരം വരെ നിലനിന്നിരുന്ന ന്യൂനമർദ പാത്തിയും ദുർബലമായിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം നഗരത്തിലും സമീപപ്രദേശങ്ങളിലും ആകാശം പൊതുവേ മേഘാവൃതമായിരിക്കും. സംസ്ഥാനത്ത് കനത്ത മഴയ്ക്കും, ശക്തമായ കാറ്റിനുമുള്ള സാധ്യത നിലനിൽക്കുന്നതിനാൽ മത്സ്യബന്ധനത്തിൽ ഏർലെടുന്നവർക്ക് മുന്നറിയിപ്പുണ്ട്.
അതിതീവ്രമഴയുള്ളപ്പോള്‍ശ്രദ്ധിക്കേണ്ടകാര്യങ്ങൾ
- ഉരുള്‍പൊട്ടല്‍സാധ്യതാമേഖലകളിലുള്ളവര്‍സുരക്ഷിതഇടങ്ങളിലേക്ക്മാറിത്താമസിക്കണം.
- വെള്ളംകയറാന്‍സാധ്യതയുള്ളതാഴ്ന്നഇടങ്ങളില്‍കഴിയുന്നവര്‍ക്യാംപുകളിലേക്ക്മാറണം.
- അടച്ചുറപ്പില്ലാത്തവീടുകളില്‍താമസിക്കുന്നവര്‍ജാഗ്രതപാലിക്കണം.
- അപകടാവസ്ഥയിലായമരങ്ങള്‍, പോസ്റ്റുകള്‍എന്നിവസുരക്ഷിതമാക്കണം.
- ശക്തമായമഴയില്‍നദികളില്‍ഇറങ്ങാന്‍പാടില്ല, അത്യാവശ്യമല്ലാത്തയാത്രകള്‍ഒഴിവാക്കണം.
ശക്തമായകാറ്റുള്ളപ്പോള്‍ശ്രദ്ധിക്കേണ്ടകാര്യങ്ങൾ
- മരങ്ങളുടെയോപരസ്യബോര്‍ഡുകളുടെയോചുവട്ടില്‍നില്‍ക്കാനോവാഹനങ്ങള്‍പാര്‍ക്ക്ചെയ്യാനോപാടില്ല.
- വീട്ടുവളപ്പിലെയുംസ്ഥാപനങ്ങളിലെയുംമരങ്ങളുടെഅപകടകരമായചില്ലകള്‍വെട്ടിയൊതുക്കണം.
- വൈദ്യുതകമ്പികളുംപോസ്റ്റുകളുംപൊട്ടിവീഴാനുള്ളസാധ്യതകൂടുതലാണ്, ഷോക്കടിക്കാതിരിക്കാന്‍ജാഗ്രതപാലിക്കണം.
- ഓലമേഞ്ഞതോഷീറ്റിട്ടതോഅടച്ചുറപ്പില്ലാത്തതോആയകെട്ടിടങ്ങളില്‍കഴിയുന്നവര്‍മാറിത്താമസിക്കണം.
- കാറ്റില്‍വീണുപോകാന്‍സാധ്യതയുള്ളഉപകരണങ്ങളുംമറ്റ്വസ്തുക്കളുംകയറുപയോഗിച്ച്കെട്ടിവയ്ക്കണം.