തിരുവനന്തപുരം: വി സി യുടെ നിർദേശം തള്ളിക്കൊണ്ട് രജിസ്ട്രാർ സർവകലാശാല ഓഫീസിലെത്തി.കേരള സർവകലാശാല രജിസ്‌ട്രാർ ഡോ. കെ എസ് അനിൽകുമാർ വ്യാഴാഴ്‌ച സർവകലാശാലയിലെത്തി . അനിൽകുമാറിനെ തടയാൻ താൽക്കാലിക വൈസ് ചാൻസിലർ ഡോ. മോഹനനന്‍ കുന്നുമ്മലിന്‍റെ നിർദേശം ഉണ്ടായിരുന്നെങ്കിലും സുരക്ഷ ഉദ്യോഗസ്ഥർ അനങ്ങിയില്ല.നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നു രജിസ്ട്രാർ പറഞ്ഞു.രജിസ്ട്രാറുടെ ചുമതല ജോയിൻ രജിസ്ട്രാർ മിനി കാപ്പന് കൈമാറിയിട്ടുണ്ട് .
രജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി എന്നും അതിനെ മറികടക്കാൻ വി സിക്ക് അധികാരമില്ലെന്നും സിൻഡിക്കേറ്റംഗം ഷിജുഖാൻ പറഞ്ഞു .സർവകലാശാലാ ആസ്ഥാനത്ത് വൻ പോലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഇടതു സംഘടനകൾ ഇന്നും വിസിക്കെതിരെ സർവ്വകലാശാലയിൽ പ്രതിഷേധ മാർച്ച് നടത്തും.