സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലായി എസ്എഫ്ഐ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

തിരുവനന്തപുരം :കേരള സർവകലാശാല ആസ്ഥാനത്തെത്തി പൂർണപിന്തുണ അറിയിച്ചു. ആർഎസ്എസിന്റെ തിട്ടൂരമനുസരിച്ച പ്രവർത്തിക്കുന്നത് അനുവദിക്കാൻ ആകില്ലെന്നും എന്തു തോന്നിവാസവും നടത്തി വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് പറയുന്നത് അംഗീകരിക്കില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

അതേസമയം കേരളത്തിൽ നടക്കുന്നത് എസ്എഫ്ഐ വേഴ്സസ് ഗവർണർ പോരാട്ടമാണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം. ശിവപ്രസാദ് വ്യക്തമാക്കി. ഗവർണർ നിയമിച്ച വിസിമാർക്കെതിരെ നാല് സർവകലാശാലകളിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംസാരിക്കവെയാണ് പരാമർശം. സർവകലാശാലകളെ തകർക്കാനാണ് ആർഎസ്എസ് ശ്രമമെന്നും സംഘികളുടെ നീക്കം കേരളത്തിൽ അനുവദിക്കില്ലെന്നും ശിവപ്രസാദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *