തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിനെ തിരിച്ചെടുത്ത സിന്‍ഡിക്കേറ്റ് തീരുമാനം ഗവര്‍ണര്‍ ഉടന്‍ റദ്ദാക്കും.വൈസ് ചാന്‍സലര്‍ മോഹനന് കുന്നുമ്മല്‍ ആണ് രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തതു . സിന്‍ഡിക്കേറ്റ് തീരുമാനം റദ്ദാക്കുമ്പോള്‍ ഫലത്തില്‍ രജിസ്ട്രാറുടെ സസ്പെന്ഷന് തുടരും. ജോയിന്റ് രജിസ്ട്രാര്‍ പി ഹരികുമാറിനെ സസ്പെന്‍ഡ് ചെയ്യാനും ഗവര്‍ണര്‍ തീരുമാനിച്ചിട്ടുണ്ട്. വിസിയാണ് സസ്പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുക. നിലവില്‍ സിസ തോമസിനാണ് വിസിയുടെ ചുമതല. യോഗം കഴിഞ്ഞ് സിസ തോമസ് പുറത്ത് പോയതിന് ശേഷവും സിന്‍ഡിക്കേറ്റ് യോഗം തുടര്‍ന്നതിലാണ് നടപടി.
എന്നാൽ സിന്‍ഡിക്കേറ്റിനെ പിരിച്ചു വിടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നാണ് ഗവര്‍ണരുടെ അഭിപ്രായം. സിസ തോമസ് നല്കിയ റിപ്പോര്‍ട്ടില്‍ സിന്‍ഡിക്കേറ്റിനെ പിരിച്ചുവിടണമെന്ന ശിപാര്‍ശയുണ്ടായിരുന്നു. പിന്നാലെ സിന്‍ഡിക്കേറ്റിനെ പിരിച്ചുവിടാമെന്ന് രാജ്ഭവന് അഭിഭാഷകന് അഡ്വ. ശ്രീകുമാറും സ്വകാര്യ അഭിഭാഷകരും നിയമോപദേശം നല്‍കിയിരുന്നു. എന്നാല്‍ കോടതിയലക്ഷ്യ നടപടി നേടുന്ന സിന്‍ഡിക്കേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ ആര് രാജേഷ് സസ്പെന്ഷൻ നടപടിക്ക് വിധേയനാകാൻ സാധ്യത ഉണ്ടെന്നു റിപ്പോർട്ട്.
എന്നാല്‍ വിഷയത്തില്‍ ഗവര്‍ണറുടെ തീരുമാനം നിര്‍ണായകമാണ്. വൈസ് ചാന്‍സലര്‍ ചുമതലയുള്ള ഡോ. സിസ തോമസിന്റെ റിപ്പോര്ട്ടിന്മേല് നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ഗവര്‍ണര്‍.അതേസമയം വീണ്ടും ചുമതലയേറ്റ രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിനേയും ജോയിന്റ് രജിസ്ട്രാര്‍ ഡോ പി ഹരികുമാറിനെയും സസ്പെന്റ് ചെയ്യാന്‍ വൈസ് ചാന്‍സലര്‍ക്ക് നിര്‍ദേശവും ഗവര്‍ണര്‍ നല്‍കും.