സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയെ ഇന്നറിയാം. ഇപ്പോഴത്തെ പൊലീസ് മേധാവി ഷേഖ് ദര്‍വേശ് സാഹിബ് തിങ്കളാഴ്ച വിരമിക്കുന്ന ഒഴിവിലേക്ക് യു.പി.എസ്.സി കൈമാറിയ മൂ്ന്നംഗ പട്ടികയില്‍ നിന്ന്് ഒരാളെ ഇന്ന് ചോരുന്ന മന്ത്രിസഭാ യോഗം തിരഞ്ഞെടുക്കും. സിപിഎം നേതൃത്വത്തിന്റെ മനസ്സറിഞ്ഞായിരിക്കും നിയമനം.
പൊലീസ് മേധാവി നിയമനത്തിന് നിധിന് അഗര്‍വാള്‍, രവത ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നീ ഡി.ജി.പിമാരുടെ ചുരുക്കപ്പട്ടികയാണ് യു.പി.എസ്.സി കൈമാറിയത്. ഈ പട്ടികക്ക് പുറത്തുള്ള ഉദ്യോഗസ്ഥന് പൊലീസ് മേധാവി ചുമതല നല്‍കാനുള്ള സാധ്യതയും സര്‍ക്കാര്‍ പരിശോധിച്ചിരുന്നു. എന്നാല്‍ എ.ജിയും സുപ്രീംകോടതിയിലെ അഭിഭാഷകരും സര്‍ക്കാരിന് നല്കിയ നിയമോപദേശം ഇതിന് അനുകൂലമായിരുന്നില്ല.്അതിനാല്‍ പട്ടികയില്‍ നിന്നു തന്നെയായിരിക്കും നിയമനം.
റവാഡ ചന്ദ്രശേഖറിന് മുന്‍തൂക്കം കല്പിക്കപ്പെടുന്നുണ്ടെങ്കിലും മുഖ്യമന്ത്രി ആരെ തീരുമാനിക്കുമെന്ന കാര്യത്തില്‍ സസ്പെന്‍സ് തുടരുകയാണ്. മേധാവിയാകാന്‍ താല്പര്യമറിയിച്ച് റവാഡ ചന്ദ്രശേഖര്‍ അടുത്തിടെ, മുഖ്യമന്ത്രിയെ കണ്ടിരുന്നു. വിരമിക്കുന്ന ദര്‍വേശ് സാഹിബ് ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണയും അദ്ദേഹത്തിനാണ്.
കേന്ദ്ര സര്‍വിസിലുള്ള അദ്ദേഹത്തിന് തിങ്കളാഴ്ച കേരളത്തിലെത്താന്‍ അനൗദ്യോഗിക നിര്‍ദേശം നല്‍കിയതായും വാര്‍ത്തകള്‍ വരുന്നുണ്ട്. കൂത്തുപറമ്പ് വെടിവെപ്പ് വേളയില്‍ എ.എസ്.പിയായിരുന്ന റവാഡ ചന്ദ്രശേഖറിനെ മേധാവിയാക്കുന്നതിനോട് സി.പി.എം എങ്ങനെ പ്രതികരിക്കുമെന്നതും നിര്‍ണായകമാണ്. സി.പി.എമ്മില്‍ നിന്ന് എതിര്‍പ്പുയര്‍ന്നാല്‍ നിധിന് അഗര്‍വാളിനെ പരിഗണിക്കും.