തിരുവനന്തപുരം : കീം പ്രവേശന പരീക്ഷ ലിസ്റ്റിൽ സർക്കാരിന് തെറ്റ് പറ്റിയിട്ടില്ല എന്നും അടുത്ത വർഷം ഒരു കോടതിക്കും തിരുത്തേണ്ട അവസ്ഥ വരില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു .എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാനുള്ള ഒരു ഫോർമുലയാണ് സർക്കാർ അംഗീകരിച്ചതെന്നും സംസ്ഥാന ബോർഡിന്റെ കീഴിൽ പഠിച്ച കുട്ടികൾക്ക് പ്രയാസമുണ്ടായെന്നും അതിനു കാരണം സർക്കാരാണെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്- മന്ത്രി പറഞ്ഞു .
കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചപ്പോൾ 76,230 വിദ്യാർഥികൾ ആണ് യോഗ്യത നേടിയത്. റാങ്ക് പട്ടികയിൽ വലിയ മാറ്റമാണുള്ളത്. കേരള സിലബസുകാർ പിന്നിൽ പോയി. സംസ്ഥാന സിലബസിലെ വിദ്യാർഥികൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ആദ്യ 100 റാങ്കിൽ 21 പേർ കേരള സിലസിൽ നിന്നുള്ളവരാണ്. അതേസമയം കീം പ്രവേശനത്തിൽ പഴയ ഫോർമുലയിൽ സർക്കാർ നടപടി തുടങ്ങി , 16 വരെ അപേക്ഷിക്കാം.
ആദ്യ അലോട്ട്മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും.കേരള എഞ്ചിനിയീറിങ്,ആർകിടെക്ടർ, ഫാർമസി പ്രവേശനത്തിനുളള അടിസ്ഥാന മാനദണ്ഡമായ കീം പരീക്ഷയുടെ 2025 ലെ റാങ്ക് പട്ടിക ഹൈക്കോടതി ഉത്തരവോടെയാണ് അസാധുവായത്.