മന്ത്രി പറഞ്ഞു വരണമെന്ന്; വന്നപ്പോൾ സർവീസില്ലെന്നു ജീവനക്കാർ; കണ്ണൂർ ഡിപ്പോയിൽ ബസ് സർവീസ് നടത്തിയില്ല

കണ്ണൂർ : പൊതുപണിമുടക്കിനെ തുടർന്ന് ജീവനക്കാർ എത്തിയെങ്കിലും കണ്ണൂർ കെ സ് ർ ടി സി ഡിപ്പോയിൽ ബസ് സർവീസ് നടത്തിയില്ല .മന്ത്രി ഗണേഷ്‌കുമാർ പറഞ്ഞു വരണമെന്ന് . അതുകൊണ്ടാണ് വന്നത്. എന്നാൽ ഇവിടെ വന്നപ്പോഴാണ് അറിയുന്നത് സർവീസില്ല എന്ന് -ജീവനക്കാർ പറഞ്ഞു. പോലീസ് പ്രൊട്ടക്ഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ഇരുപതിലധികം സർവീസുകൾ നടത്തേണ്ടതായിരുന്നു. മുകളിൽ നിന്നും ഓർഡർ കിട്ടിയാൽ മാത്രമേ സർവീസ് നടത്താൻ സാധിക്കുകയുള്ളു എന്നും ജീവനക്കാർ പറയുന്നു. സംസ്ഥാന വ്യാപകമായ വിവിധ ഇടങ്ങളിൽ ബസ് തടയുന്നുണ്ട്.

കേരളത്തിൽ പണിമുടക്ക് ബന്ദിന് സമാനമാണ്. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളടക്കം സർവീസ് നിർത്തിവെച്ചതോടെ യാത്രക്കാർ വലഞ്ഞു. വാഹനങ്ങൾ ലഭിക്കാതായതോടെ പ്രധാന ബസ് സ്റ്റാന്റുകളിലെല്ലാം യാത്രക്കാർ കാത്തിരിക്കുകയാണ്.

എറണാകുളത്ത് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് സമരക്കാർ തടഞ്ഞു. പൊലീസ് സംരക്ഷണമില്ലാത്തതിനാൽ ബസ് എടുക്കാനാകില്ലെന്നും പൊലീസ് സംരക്ഷണം അനുവദിക്കുമെങ്കിൽ സർവീസ് നടത്താമെന്നും ജീവനക്കാർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *