വിഷ്ണു മഞ്ജുവിന്റെ ബഹുഭാഷാ ചിത്രമായ ‘കണ്ണപ്പ’ റിലീസ് ചെയ്ത് ആറ് ദിവസമായിട്ടും ഇന്ത്യയിലെ കളക്ഷന്‍ 30 കോടിയില്‍ താഴെ മാത്രം. ഓരോ ദിവസവും കളക്ഷനിലുണ്ടാകുന്ന ഇടിവ് ചിത്രത്തിന് ബോക്‌സോഫീസ് ചാര്‍ട്ടുകളില്‍ ഫ്രീ ഫാള്‍ നല്‍കുകയാണ്.
ബുധനാഴ്ച ‘കണ്ണപ്പ’ നേടിയത് 1.15 കോടി കളക്ഷനാണ്. റിലീസിങ്ങിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഒറ്റ ദിവസത്തെ കളക്ഷന്‍. തിങ്കളാഴ്ച മുതല്‍ തന്നെ ബോക്‌സ് ഓഫീസ് കണക്കുകളില്‍ ചിത്രം വന്‍ ഇടിവ് രേഖപ്പെടുത്തി. അതിന് ശേഷം തിരിച്ചുവരവുണ്ടായില്ല. ആദ്യ ദിവസം ‘കണ്ണപ്പ’ 9.35 കോടിയാണ് നേടിയത്. ശനിയാഴ്ച കളക്ഷനില്‍ 23.53 ശതമാനം ഇടിവ് രേഖപ്പെടുത്തി. 7.15 കോടിയാണ് നേടിയത്. ഞായറാഴ്ച ചിത്രം 6.9 കോടി നേടി. ആറ് ദിവസത്തെ മൊത്തം കളക്ഷന്‍ ഇപ്പോള്‍ 28.65 കോടിയിലെത്തി നില്‍ക്കുന്നു.
മോശം വിഎഫ്എക്‌സ് കാരണം ചിത്രത്തിലെ നല്ല രംഗങ്ങള്‍ ഒഴിവാക്കേണ്ടി വന്നുവെന്ന് റിലീസിനു ശേഷം ഹൈദരാബാദില്‍ വെച്ച് മാധ്യമങ്ങളെ കണ്ട വിഷ്ണു അവകാശപ്പെട്ടു. ഇത് എനിക്ക് വലിയൊരു പാഠമായെന്നും ഇനി ഒരിക്കലും ആ തെറ്റ് ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.