ബെംഗളൂരു:രേണുകസ്വാമിയുടെ കൊലപാതകത്തിൽ സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെ കന്നടതാരം ദർശനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ഹൊസകെരെഹള്ളിയിലെ ഭാര്യയുടെ വീട്ടിലേക്ക് പോകും വഴിയാണ് താരത്തിന്റെ അറസ്റ്റ്. ഭാര്യയെയും മകനെയും കണ്ട് മടങ്ങാനൊരുങ്ങുമ്പോൾ പൊലീസ് നാടകീയമാകി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ബുധനാഴ്ച നേരത്തെ സുപ്രീം കോടതി നടന്റെ ജാമ്യം റദ്ദാക്കിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ജാമ്യത്തിൽ തുടർന്നാൽ വിചാരണയെ ബാധിക്കുമെന്നും പറഞ്ഞാണ് ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം റദ്ദ് ചെയ്ത് ഉത്തരവ് പുറത്തിറക്കിയത്.
സുഹൃത്തായ നടിക്ക് അശ്ലീല സന്ദേശമയച്ച യുവാവിനെ നടൻ ദർശൻ തൊഗുദീപ ഉൾപ്പെട്ട സംഘം കമ്പുകൊണ്ടും ബെൽറ്റ് കൊണ്ടു ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയെന്നതാണ് നടനെകിരെയുള്ള കേസ്. സംഭവത്തിൽ നടൻ ദർശൻ, സുഹൃത്തും നടിയുമായ പവിത്ര ഗൗഡ തുടങ്ങി 13 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ രേണുകസ്വാമിയാണ് (33) കൊല്ലപ്പെട്ടത്.
പിന്നിൽ ദർശനം സംഘവുമാണ് പിന്നാലെ പൊലീസ് കണ്ടെത്തുകയും ചെയ്തു. ഭാര്യയുമായി അകന്നു താമസിക്കുന്ന ദർശനുമായി 10 വർഷമായി പവിത്ര ഗൗഡ സൗഹൃദത്തിലായിരുന്നു., പവിത്രയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങളയച്ചും രേണുകസ്വാമി അപമാനിച്ചതാണ് കൊലപാതക കാരണം. രേണുകസ്വാമിയെ 8ന് ചിത്രദുർഗയിൽ നിന്നു കാണാതായതിനു പിന്നാലെ തൊട്ടടുത്ത ദിവസം ബെംഗളൂരു സുമനഹള്ളി പാലത്തിനു സമീപത്തെ കനാലിൽ നിന്ന് മൃതദേഹം കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് നടൻ അറസ്റ്റിലാകുന്നത്. ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയെടുത്ത നടന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതോടെയാണ് ഇന്ന് വീണ്ടും അറസ്റ്റിലായത്.