റോഡ് മുറിച്ചുകടക്കുന്നതിനിടെ കാർ ഇടിച്ച് തെറിപ്പിച്ചു; അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്ക്

വയനാട് :ബസിൽ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ വന്നിടിച്ചു അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്ക് പറ്റി. വയനാട് താളൂരിൽ ആണ് അപകടം നടന്നത്. ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കവെ തമിഴ്നാട് ഭാഗത്തുനിന്ന് വന്ന കാർ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.താളൂർ ആലുങ്ങൽ വീട്ടിൽ ദീപ, മകൾ അനാമിക എന്നിവർക്കാണ് പരിക്കേറ്റത്.

ഇരുവരെയും കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദീപയുടെ തോൾ എല്ലിനും കാലിനും പരിക്കേറ്റു. അനാമികയുടെ ഇടുപ്പിനും കാലിനും ആണ് പരിക്ക്.സംഭവത്തിൽ പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *