കടലൂർ ട്രെയിൻ അപകടം :കാരണം ഗേറ്റ് കീപ്പറുടെ പിഴവ് ;ശബ്ദരേഖ പുറത്തു; റെയിൽവേയുടെ വിശദീകരണം തെറ്റെന്ന് പൊലീസ്

കടലൂർ :കടലൂർ ട്രെയിൻ അപകടത്തിന്റെ കാരണം ഗേറ്റ് കീപ്പറുടെ പിഴവ് ആണെന്ന് പോലീസ്.സ്കൂൾ ബസ് വരുന്ന സമയത്ത് ഗേറ്റ് തുറന്ന് കിടക്കുകയായിരുന്നു. ഓട്ടോ വോയിസ് റെക്കോർഡർ ഫോണിൽ സ്റ്റേഷൻ മാസ്റ്ററോട് ഗേറ്റ് കീപ്പർ പങ്കജ് ശർമ തെറ്റ് ഏറ്റുപറയുന്ന സംഭാഷണം പൊലീസിന് ലഭിച്ചു. ഇയാൾ സ്റ്റേഷൻ മാസ്റ്റർക്ക് തെറ്റായ വിവരം നൽകി. അതിന്റെ അടിസ്ഥാനത്തിൽ ആണ് ട്രെയിൻ കടന്ന് പോകാൻ സിഗ്നൽ നൽകിയത്.സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികളാണ് അപകടത്തില്‍ മരിച്ചത്. ഡ്രൈവറും ഒരു കുട്ടിയും ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്.ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ എട്ടോടെയാണു ചെമ്മൻകുപ്പത്തു ലവൽ ക്രോസ് കടക്കുകയായിരുന്ന സ്കൂൾ ബസിലേക്കു ട്രെയിൻ ഇടിച്ചു കയറി അപകടമുണ്ടായത്.

ലവൽ ക്രോസ് ഗേറ്റ് അടച്ചിരുന്നതായും സ്കൂൾ ബസ് ഡ്രൈവർ നിർബന്ധിച്ചാണു തുറന്നതെന്നുമുള്ള റെയിൽവേയുടെ വാദം തെറ്റാണെന്നു തെളിഞ്ഞിരിക്കുകയാണ്. ട്രെയിന്‍ ഇടിച്ചതിനെത്തുടര്‍ന്ന് അന്‍പത് മീറ്റര്‍ ദൂരത്തിലേക്ക് സ്കൂള്‍ വാന്‍ തെറിച്ചുവീണു മറിയുകയായിരുന്നു. നാലു കുട്ടികളും ഡ്രൈവറുമാണ് വാനില്‍ ഉണ്ടായിരുന്നത്.

അപകടത്തെത്തുടര്‍ന്ന് അറസ്റ്റിലായ ഗേറ്റ് കീപ്പര്‍ പങ്കജ് ശർമയെ 22 വരെ റിമാൻഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *