തൃപ്പൂണിത്തുറ : യുവതിയെ കാപ്പ ചുമത്തി നാടുകടത്തി .തൃപ്പൂണിത്തുറ പാലത്തിങ്ങൽ വീട്ടിൽ സൂര്യപ്രഭയെ (21) ആണ് സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം നാടുകടത്തിയത്. ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ നിരവധി കുറ്റകൃത്യങ്ങളിലെ പ്രതിയാണ് സൂര്യപ്രഭ .
പൊതുജനങ്ങളുടെ സമാധാനം ലംഘന പ്രവർത്തനങ്ങളിൽ സ്ഥിരം ഏർപ്പെട്ടു വരുന്ന ആളാണ് പ്രതി എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.സിറ്റി പോലീസിൻറെ പരിധി പ്രവേശിക്കുന്നത് ആറുമാസത്തേക്ക് തടഞ്ഞുകൊണ്ടാണ് കാപ്പ നിയമപ്രകാരം ഉത്തരവ്.