തിരുവനന്തപുരം :ജ്യോതി മൽഹോത്ര പാക് ചാരയാണെന്ന് അറിയാൻ ടൂറിസം വകുപ്പിന് ആറാം ഇന്ദ്രിയമില്ലെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ. 140 വ്ലോഗർ മാരെ ടൂറിസം വകുപ്പ് വിളിച്ചിരുന്നു. അതിൽ ഒരാളാണ് ജ്യോതി മൽഹോത്ര. മാർക്കറ്റിംഗിന്റെ ഭാഗമായാണ് വ്ലോഗർമാരെ വിളിച്ചത്. ടൂറിസം മന്ത്രി മുഖ്യമന്ത്രിയുടെ മരുമകൻ ആണെന്നതാണോ പ്രശ്നം എന്നും മുഖ്യമന്ത്രിയുടെ മകളെ കല്യാണം കഴിച്ചത് തെറ്റാണോ എന്നും കെ ബി ഗണേഷ്കുമാർ ചോദിച്ചു.
അതേസമയം ഇന്‍ഫ്‌ളുവന്‍സര്‍മാരെ കൊണ്ടുവരുന്നത് എംപാനല്‍ഡ് ഏജന്‍സികളാണെന്നും അതില്‍ മന്ത്രിക്ക് ഉത്തരവാദിത്തമില്ലെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ജ്യോതി മല്‍ഹോത്ര അപകടകാരിയാണെന്ന് സംസ്ഥാനത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നെങ്കില്‍ അവരുടെ വരവ് തടയുമായിരുന്നെന്നും ബിജെപിയുള്‍പ്പെടെയുളള പ്രതിപക്ഷം ബോധപൂര്‍വം വിവാദം സൃഷ്ടിക്കുകയാണെന്നും മന്ത്രി പറഞ്ഞു.