തിരുവനന്തപുരം: ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള (ജെഎസ്കെ) സിനിമയുടെ പുതുക്കിയ പതിപ്പ് ഇന്ന് അല്പസമയത്തിനുള്ളിൽ സെന്‍സര്‍ ബോര്‍ഡിന് സമർപ്പിക്കും . രാവിലെ തന്നെ തിരുവനന്തപുരം സെന്‍സര്‍ ബോര്‍ഡ് ഓഫീസിൽ സമര്‍പ്പിക്കാനാണ് തീരുമാനം . മ്യൂട്ട് ചെയ്ത ഭാഗങ്ങളും എഡിറ്റ് ചെയ്ത സബ് ടൈറ്റിലും മാത്രമായിരിക്കും സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കുന്നത് .
ജാനകി വി വേഴ്സസ് കേരള എന്നാണ് പേര് മാറ്റിയിരിക്കുന്നത്.സിനിമയിലെ കോടതി രംഗങ്ങൾ ആണ് എഡിറ്റ് ചെയ്തിരിക്കുന്നത്. ഇന്നുതന്നെ പുതുക്കിയ പതിപ്പിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയേക്കും.
സിനിമയിലെ നായികയുടെ പേര് ജാനകി ആണെന്നതും, അത് ശ്രീരാമന്റെ ഭാര്യയായ സീതയുടെ മറ്റൊരു പേരുമാണെന്നതും ഹിന്ദു മതവിശ്വാസികളെ അപമാനിക്കുമെന്നായിരുന്നു സെന്‍സര്‍ ബോർഡിന്റെ ആരോപണം .സിനിമ ഒരു ദളിത് സ്ത്രീയായ ജനകിയുടെ കഥയാണ് പറയുന്നത് .കസ്റ്റഡിയിൽ നിന്നുള്ള പീഡനത്തിന് ശേഷം അവൾ നിയമ സംവിധാനത്തിനെതിരെ പോരാടുന്ന കഥയാണ് സിനിമ പറയുന്നത്.