കൊച്ചി :സെൻസർ ബോർഡ് ഗൈഡ്ലൈനിൽ പുനരാലോചന വേണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു. തിങ്കളാഴ്ച സിബിഎഫ്സിയുടെ റീജിയണൽ ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തും. അമ്മയും നിർമാതാക്കളുടെ സംഘടനയും ഉൾപ്പെടെ എല്ലാവരും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നും ഫെഫ്‌ക ഭാരവാഹികൾ പറഞ്ഞു. ജാനകി വേഴ്‌സസ് കേരള എന്ന സിനിമയെ സംബന്ധിച്ചുള്ള ഒരു വിഷയമായി ഇതിനെ നമുക്ക് കാണാൻ കഴിയില്ല. കുറച്ചു കാലങ്ങളായി നമ്മുടെ സാംസ്‌കാരിക രംഗത്ത് സിനിമയിലടക്കം ഇത്തരം പ്രവണതകൾ വർധിച്ചുവരുന്നുണ്ട്. ഏതെങ്കിലുമൊരു രാഷ്ട്രീയ നിലപാടിന്റെ ഭാഗമായിട്ട് സംഭവിക്കുന്നതാണെന്ന് കരുതേണ്ടതില്ല. കാരണം സിബിഎഫ്‌സി പോലുള്ള സ്ഥാപനങ്ങൾ സ്വതന്ത്രമായിട്ട് പുതിയ ഗൈഡ്ലൈനുകൾ സ്വയം തീരുമാനിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നതിന്റെ തുടർച്ചയാണ് ജെഎസ്കെ എന്ന സിനിമയുമായി ബന്ധപ്പെട്ട് സംഭവിച്ചിരിക്കുന്നത് എന്നവർ ആരോപിച്ചു.
സിനിമയുടെ ട്രെയ്‌ലറിനും ടീസറിനും സിബിഎഫ്‌സി അനുമതി നൽകിയിരുന്നതാണ്. സിബിഎഫ്‌സി മാനദണ്ഡങ്ങളിലും മാർഗരേഖകളിലും വ്യക്തത വരുത്തണം എന്ന് ആവശ്യപ്പെട്ട് റിട്ട് ഹർജി നൽകും.കോടതിയിൽ വിശ്വാസമുണ്ട്.വിഷയത്തിൽ സുരേഷ് ഗോപി തന്റെതായ രീതിയിൽ ഇടപെട്ടിട്ടുണ്ട്.റിവൈസിങ് കമ്മിറ്റി രേഖാമൂലം അറിയിപ്പ് നല്കിയിട്ടില്ലെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
അതെ സമയം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണ് ചിത്രത്തിന്‍രെ പേരെന്നും പതിനാറ് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കാണുന്നതിന് വിലക്കുണ്ടെന്നും സെന്‍സര്‍ ബോര്‍ഡ് പറയുന്നു.സിനിമകള്‍ക്ക് എന്ത് പേര് നല്‍കിയാലെന്തെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി
ചോദിച്ചു.ജാനകിയെന്നത് പൊതുവായി ഉപയോഗിക്കുന്ന പേരെന്ന് ഹൈക്കോടതി പറഞ്ഞു.
മതവിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ടെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ വാദം .ജാനകിയെന്നും ഗീതയെന്നും ഉള്ളത് എല്ലാവരും ഉപയോഗിക്കുന്ന പേര്. ജാനകിയുടെ പേര് വേണ്ട മറ്റ് പേര് നല്‍കാമെന്നാണോയെന്ന് ഹൈക്കോടതി ആരാഞ്ഞു.
പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം കാണാവുന്ന ഉള്ളടക്കം സിനിമയിലുണ്ട്. സെന്‍സര്‍ ബോര്‍ഡിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് എന്തുകൊണ്ട് മറുപടി നല്‍കിയില്ലെന്ന് നിര്‍മ്മാതാക്കളോട് ഹൈക്കോടതി ചോദിച്ചു.തിങ്കളാഴ്ച സെന്‍സര്‍ ബോര്‍ഡ് ഹാജരാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തിന്റെ പകര്‍പ്പ് ഹാജരാക്കണമെന്നും ഹൈക്കോടതി അറിയിച്ചു. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.