തൊടുപുഴ : വിഷം കുടിച്ചില്ലെങ്കിൽ ഞാൻ കുടിപ്പിക്കുമെന്നു പറഞ്ഞു വായിലേക്ക് ഒഴിച്ചു . മരിക്കുന്നതിന് മുൻപ് പോലീസിന് നൽകിയ മൊഴിയിൽ ജോർലി നൽകിയത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ .
ഗാർഹിക പീഡനത്തെ തുടർന്ന് പുറപ്പുഴ ആനിമൂട്ടിൽ ജോർലി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് ടോണി മാത്യുവിനെ (43) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തോളുകളിൽ കുത്തിപ്പിടിച്ച് വിഷം ജോലിയുടെ വായിലേക്ക് ഒഴിച്ചു എന്നാണ് പോലീസ് പറയുന്നത് .മരിക്കുന്നതിനുമുമ്പ് ജോർലി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ടോണിയെ അറസ്റ്റ് ചെയ്തത്. ടോണി വർഷങ്ങളായി ജോർലിയെ ശാരീരികമായും മാനസികമായും ഉപദ്രവിചിരുന്നതായി നാട്ടുകാർ പറയുന്നു .
ഏഴു ദിവസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജോർലി .മകൾക്കു ഗാർഹിക പീഡനം ഏറ്റിരുന്നു എന്ന് പിതാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു .ഭാര്യയെ ഉപേക്ഷിക്കാൻ ടോണിയുടെ വീട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിരുന്നതായും പരാതിയിൽ പറയുന്നു