രാജ്യത്തെ ഉയര്‍ന്ന ഡൗണ്‍ലോഡ് വേഗവുമായി ജിയോ ഒന്നാമത്

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പാലക്കാട് നടത്തിയ ഇന്‍ഡിപെന്‍ഡന്റ് ഡ്രൈവ് ടെസ്റ്റില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ശരാശരി ഡൗണ്‍ലോഡ് വേഗത കാഴ്ചവെച്ച് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഇന്‍ഡിപെന്‍ഡന്റ് ഡ്രൈവ് ടെസ്റ്റ് ഫലങ്ങള്‍ അനുസരിച്ച്, റിലയന്‍സ് ജിയോ പാലക്കാട് മികച്ച പ്രകടനം കാഴ്ചവെച്ചു. ട്രായിയുടെ പതിവ് ക്വാളിറ്റി ഓഫ് സര്‍വീസ് ഓഡിറ്റുകളുടെ ഭാഗമായി നടത്തുന്ന ഈ ഡ്രൈവ് ടെസ്റ്റുകള്‍ കേരളത്തിലെ പ്രധാന സേവന മേഖലകളിലെ നഗരങ്ങളിലും ഹൈവേകളിലുമായി തത്സമയ നെറ്റ് വര്‍ക്ക് പ്രകടനം വിലയിരുത്തി.
ഡാറ്റാ സേവനങ്ങളില്‍ ജിയോ ഏറ്റവും ഉയര്‍ന്ന 249.54 എം ബി പി എസ് ശരാശരി ഡൗണ്‍ലോഡ് വേഗതയും 19.18 എം ബി പി എസ് അപ് ലോഡ് വേഗതയും രേഖപ്പെടുത്തി. തിരക്കേറിയ ഹോട്ട്‌സ്‌പോട്ടുകളില്‍ പോലും, ജിയോയുടെ 5ജി ഡൗണ്‍ലോഡ് വേഗത 88.38 എം ബി പി എസ്-ല്‍ നിലനിര്‍ത്തി, ഇത് സ്ട്രീമിംഗ്, വീഡിയോ കോണ്‍ഫറന്‍സിംഗ്, തത്സമയ ആപ്ലിക്കേഷനുകള്‍ എന്നിവക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്നു.
അതിവേഗതയുള്ള കോള്‍ സെറ്റപ്പ് സമയത്തില്‍ ജിയോ വേറിട്ടുനിന്നു, വെറും 0.60 സെക്കന്‍ഡ് മാത്രമാണ് ജിയോ രേഖപ്പെടുത്തിയ കോള്‍ സെറ്റപ്പ് സമയം. കൂടാതെ 99.81% കോള്‍ സെറ്റപ്പ് സക്‌സസ് നിരക്ക് രേഖപ്പെടുത്തി. ടെസ്റ്റില്‍, ജിയോ പൂജ്യം ശതമാനം കോള്‍ ഡ്രോപ്പ് നിരക്ക് രേഖപ്പെടുത്തി,
ഇന്ത്യയിലുടനീളമുള്ള ഏഴ് പ്രധാന നഗരങ്ങളെയും ഹൈവേ ഇടനാഴികളെയും ഉള്‍ക്കൊള്ളുന്ന ട്രായി -യുടെ 2025 ഏപ്രില്‍ റിപ്പോര്‍ട്ടില്‍, പരിശോധിച്ച ഏഴ് പ്രദേശങ്ങളില്‍ അഞ്ചിലും ജിയോ മുന്‍നിര ഓപ്പറേറ്ററായി. കോള്‍ സെറ്റപ്പ് സക്‌സസ് നിരക്ക്, കോള്‍ സെറ്റപ്പ് സമയം, മ്യൂട്ട് കോള്‍ നിരക്ക്, ഡൗണ്‍ലോഡ് ത്രൂപുട്ട് തുടങ്ങിയ നിര്‍ണായക മാനദണ്ഡങ്ങളില്‍ എല്ലാ സ്ഥലങ്ങളിലും ജിയോ മുന്നിട്ടുനിന്നു.
ഏപ്രില്‍ മാസത്തില്‍ ഗാംഗ്‌ടോക്കിലുണ്ടായ മണ്ണിടിച്ചില്‍ പോലുള്ള വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും – ഇത് വ്യാപകമായ നെറ്റ്വര്‍ക്ക് തകരാറുകള്‍ക്ക് കാരണമായി – ഡാറ്റാ ഡൗണ്‍ലോഡ് വേഗതയിലും ലേറ്റന്‍സിയിലും ജിയോ ഒന്നാം സ്ഥാനത്തെത്തി, ഇത് ജിയോ നെറ്റ് വര്‍ക്കിന്റെ ശക്തി വ്യക്തമാക്കുന്നു.
എല്ലാ പ്രദേശങ്ങളിലും സാങ്കേതികവിദ്യകളിലും സുസ്ഥിരമായ പ്രകടനം കാഴ്ചവെച്ചുകൊണ്ട്, റിലയന്‍സ് ജിയോ വോയിസ് വ്യക്തത, കുറഞ്ഞ ലേറ്റന്‍സി, അതിവേഗ മൊബൈല്‍ ഡാറ്റ എന്നിവയില്‍ നിലവാരം പുലര്‍ത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *