ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു മാസത്തിലധികമായി ദില്ലി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ച് കേന്ദ്രസർക്കാർ ഉത്തരവിടുമ്പോൾ ലഫ്. ഗവർണറായിരുന്നു. ഉത്തർപ്രദേശ് ബാഗ്പത് സ്വദേശിയാണ് സത്യപാൽ മാലിക്. 1974 മുതൽ 77 വരെ യു പിയിൽ നിന്നുള്ള നിയമസഭാ അംഗമായിരുന്നു. 1980 മുതൽ 89 വരെ ജനതാദളിന്റെ രാജ്യസഭാ അംഗമായി. 89 മുതൽ 91 വരെ എസ് പി ടിക്കറ്റിൽ അലിഗഡിൽ നിന്നുള്ള ലോക്സഭാംഗം.
മേഘാലയ, ബിഹാർ, ഒഡിഷ, ഗോവ എന്നീ സംസ്ഥാനങ്ങളുടെ ഗവർണർ പദവിയും അനുഷ്ഠിച്ചു. വിദ്യാർഥി യൂണിയനിലൂടെ സജഡീവ രാഷ്ട്രീയത്തിന്റെ ഭാഗമായി. ചരൺസിങിന്റെ ഭാരതീയ ക്രാന്തി ദളിന്റെ അംഗമായാണാ രാഷ്ട്രീയത്തിലെത്തുന്നത്. ബാഗ്പത്തിൽ നിന്നുള്ള നിയമസഭാംഗമായാണ് രാഷ്ട്രീയത്തിൽ സജീവമായത്.
പുൽവാമ ഭീകരാക്രമണത്തിൽ നാൽപത് സി ആർ പി എഫ് സേനാംഗങ്ങളുടെ മരണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഗുരുതര ആരോപണവുമായി സത്യപാൽ മാലിക രംഗത്തെത്തിയിരുന്നു. പുൽവാമ ഭീകരാക്രമണ സമയത്ത് കശ്മീർ ഗവർണറായിരുന്നു സത്യപാൽ മാലിക്. ഭീകരാക്രമണത്തിന് കാരണം സർക്കാറിന്റെ അശ്രദ്ധയും വീഴ്ചയുമാണെന്നും ഇക്കാര്യം നേരത്തെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചതാണെന്നും അപ്പോൾ മൌനം പാലിക്കാൻ നിർദേശിച്ചെന്നുമായിരുന്നു സത്യാപാൽ മാലിക് ആരോപിച്ചത്.