എവിടെയോ നീയും ഞാനും അവസാനിക്കും; ലോകത്തെ ഏറ്റവും മനോഹരമായ കവിത നിശബ്ദമാകും ; ഞാനൊടുങ്ങും എന്നെഴുതിയ കവി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

ഇറാൻ : എവിടെയോ നീയും ഞാനും അവസാനിക്കും; ലോകത്തെ ഏറ്റവും മനോഹരമായ കവിത നിശബ്ദമാകും ; ഞാനൊടുങ്ങും എന്നെഴുതിയ കവി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. യുവ ഇറാനിയൻ കവി പർണിയ അബ്ബാസിയാണ് ഇസ്രായേൽ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ഇറാനിലെ പുതുതലമുറ കവികളിൽ ശ്രദ്ധേയയായിരുന്നു പർണിയ . അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബം മുഴുവനും ആക്രമണത്തിൽ കൊല്ലപ്പെട്ടു. 24 വയസു തികയാൻ 10 ദിവസം ശേഷിക്കെയാണ് പർണിയയുടെ വിയോഗം. നിൻറെ ആകാശത്ത് സ്വാതന്ത്ര്യത്തിന് വെളിച്ചം ,എന്റേതിൽ നിഴലുകളുടെ വേട്ട എന്ന് നിയന്ത്രണങ്ങൾ നിറഞ്ഞ ജീവിതത്തെപ്പറ്റി പർണിയ എഴുതിയിട്ടുണ്ട്
സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജീവിക്കുമ്പോഴും അനുഭവങ്ങളെല്ലാം കവിതയിലൂടെ എഴുതാനാണ് താൻ ശ്രമിക്കുന്നതെന്നും അവർ പറഞ്ഞിരുന്നു.

ഇന്നലെ ഇറാൻ ദേശീയ ടെലിവിഷൻ ആസ്ഥാനവും ടെഹ്‌റാനിലെ വിവിധയിടങ്ങളും ഇസ്രയേൽ ആക്രമിച്ചിരുന്നു.ഇസ്രായേലും ഇറാനും തുടർച്ചയായി ആക്രമണങ്ങൾ നടത്തുന്ന സാഹചര്യത്തിൽ സാധാരണക്കാർ കൊല്ലപ്പെടുകയും പരിക്കേൽപ്പിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ്.

ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ റെവല്യൂഷണറി ഗാർഡിന്റെ ഇന്റലിജൻസ് വിഭാഗ മേധാവിയായ മുഹമ്മദ് ഖസേമി ഉൾപ്പെടെ രണ്ട് ജനറൽമാർ കൂടി കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലിന്റെ തുറമുഖ നഗരം ആയ ഹൈഫയിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേൽക്കുകയും കെട്ടിടങ്ങൾ തകരുകയും ചെയ്തു. ഇസ്രയേലിന്റെ വിമാനത്താവളങ്ങളും വ്യോമപാതകളും പൂർണമായി അടച്ച നിലയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *