5000 രൂപ നിക്ഷേപിക്കാൻ തയ്യാറാണോ? റിട്ടയർമെന്റ് കാലം അടിച്ചുപൊളിക്കാൻ 3.5 കോടി സമ്പാദിക്കാം

മ്യൂച്വൽ ഫണ്ടുകൾ നല്ലൊരു നിക്ഷേപ ഓപ്ഷനാണ്. മ്യൂച്വൽ ഫണ്ടുകളിൽ അനുയോജ്യമായ പദ്ധതികൾ കണ്ടെത്തുകയും നിക്ഷേപിക്കുകയും ചെയ്താൽ നേട്ടങ്ങൾ കൊയ്യാൻ സാധിക്കും. നല്ലൊരു മ്യൂച്വൽ ഫണ്ട് സ്കീമിൽ എല്ലാ മാസവും ഒരു ചെറിയ തുക മുടങ്ങാതെ നിക്ഷേപിച്ചാൽ, ജോലിയിൽ നിന്ന് വിരമിക്കുമ്പോഴേക്കും അത് നിങ്ങളെ കോടിപതിയാക്കും. മ്യൂച്വൽ ഫണ്ടുകളിലെ എസ്ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ) സാധാരണ നിക്ഷേപകർക്ക് ദീർഘകാലാടിസ്ഥാനത്തിൽ വലിയ സമ്പത്ത് സൃഷ്ടിക്കാനുള്ള അവസരം നൽകുന്ന ഒന്നാണ്.

ദീർഘകാല നിക്ഷേപ ഓപ്ഷനുകൾ തിരയുന്നവർക്കുള്ള ഏറ്റവും മികച്ച രീതിയാണ് എസ്ഐപി. നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു മ്യൂച്വല്‍ ഫണ്ടില്‍ നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് നിശ്ചിത തുക വ്യത്യസ്ത തവണകളായി നിക്ഷേപിക്കാം. അതിനുള്ള സൗകര്യം തന്നെയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിന്റെ പ്രത്യേകതയും. ഇവയിലെ ദീർഘകാല നിക്ഷേപത്തിലൂടെ കൂട്ടുപലിശയുടെ നേട്ടവും ലഭിക്കും. അതിനാൽ നിക്ഷേപിക്കുന്ന തുകയേക്കാൾ ഇരട്ടിയായിരിക്കും കയ്യിൽ കിട്ടുക.

ഓഹരി വിപണിയില്‍ നേരിട്ടോ അല്ലാതെയോ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കാത്ത ആളുകള്‍ക്ക് എസ്‌ഐപി അല്ലെങ്കില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ നല്ലതാണ്. മികച്ച വരുമാനമുള്ള ഒരാളാണെങ്കിൽ വിശ്രമ ജീവിതം ആസ്വദിക്കാനും വലിയൊരു സമ്പാദ്യം കെട്ടിപ്പടുക്കാനും എസ്ഐപി സഹായിക്കും. നിക്ഷേപകര്‍ക്ക് 500 രൂപയില്‍ നിന്ന് നിക്ഷേപം ആരംഭിക്കാന്‍ കഴിയുന്ന നിരവധി എസ്ഐപി പദ്ധതികള്‍ വിപണിയിലുണ്ട്. പ്രതിമാസം 5,000 രൂപയുടെ എസ്ഐപിയിലൂടെ ഒരു കോടി രൂപയിലധികം സമ്പാദിക്കാൻ സാധിക്കും.

എസ്ഐപി ബുദ്ധിപരമായ നിക്ഷേപ ഓപ്ഷനാകുന്നത് എന്തുകൊണ്ട്?

എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കുന്ന ഒരു നിക്ഷേപ രീതിയാണ് എസ്ഐപി. ഉദാഹരണത്തിന് 5,000 രൂപ നിക്ഷേപിക്കുക. ഇങ്ങനെ സ്ഥിരമായി നിക്ഷേപിക്കുന്നതിലൂടെ വലിയ മൂലധനം നിർമ്മിക്കാൻ നിക്ഷേപകരെ സഹായിക്കുന്നു. സ്ഥിര വരുമാനക്കാര്‍ക്ക് എസ്‌ഐപി അനുയോജ്യമായ മാര്‍ഗമാണ്. പ്രതിമാസ വരുമാനത്തിന് അുസരിച്ച് നിക്ഷേപം ക്രമപ്പെടുത്താന്‍ സഹായിക്കുന്നു.

പ്രതിമാസം 5000 രൂപ നിക്ഷേപിച്ചാൽ വിരമിക്കുന്ന സമയത്ത് എത്ര കിട്ടും?

ഒരാൾ 30 വയസിൽ എസ്ഐപി ആരംഭിക്കുകയും 60 വയസുവരെ, അതായത് 30 വർഷം വരെ എല്ലാ മാസവും 5,000 രൂപ നിക്ഷേപിക്കുകയും ചെയ്താൽ വിരമിക്കുന്ന സമയത്ത് ഏകദേശം 3.5 കോടി ലഭിക്കും. ആകെ നിക്ഷേപം 18 ലക്ഷം രൂപയാണ്. 15 ശതമാനം വാർഷിക റിട്ടേൺ കണക്കാക്കിയാൽ 30 വർഷം കഴിയുമ്പോൾ 3. 5 കോടി കയ്യിൽ കിട്ടും.

എസ്ഐപി ഫണ്ട് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

കഴിഞ്ഞ 5, 10 അല്ലെങ്കിൽ 15 വർഷങ്ങളിൽ ഫണ്ട് എന്ത് തരത്തിലുള്ള റിട്ടേണുകൾ നൽകിയെന്ന് മനസിലാക്കുക. ഓരോ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കും അനുസരിച്ച് എസ്ഐപികള്‍ തിരഞ്ഞെടുക്കുക. നിങ്ങളുടെ കോർപ്പസ് എത്രയായിരിക്കണമെന്ന് തീരുമാനിച്ചശേഷം മാസംതോറും നിക്ഷേപം തുടങ്ങാവുന്നതാണ്. ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്മോൾ ക്യാപ് അല്ലെങ്കിൽ ഫ്ലെക്സി ക്യാപ് ഇവയിൽ റിസ്ക് എടുക്കാനുള്ള നിങ്ങളുടെ കഴിവ് അനുസരിച്ച് തിരഞ്ഞെടുക്കുക.

എസ്ഐപിയുടെ ഗുണങ്ങൾ

എസ്ഐപിയുടെ പ്രധാന ഗുണം നിക്ഷേപിക്കുന്ന തുകയെക്കാൾ ഇരട്ടി കയ്യിൽ കിട്ടുമെന്നതാണ്. കൂട്ടുപലിശ രീതിയായതിനാൽ ഏറ്റവും മികച്ച റിട്ടേൺ നൽകുന്നു, ഓൺലൈനായി മികച്ച ഫണ്ടുകളിൽ നിക്ഷേപിക്കാനുള്ള അവസരം, ദീർഘകാല നിക്ഷേപങ്ങൾക്ക് ഏറ്റവും മികച്ചത്, എപ്പോൾ വേണമെങ്കിലും പിൻവലിക്കാം.

എസ്ഐപിയുടെ പോരായ്മകൾ

എസ്ഐപിക്ക് ചില പോരായ്മകളുമുണ്ട്. റിസ്ക് കൂടുതലാണ്. വിപണിയുടെ ഏറ്റക്കുറിച്ചിലുകൾ ബാധിക്കും. മാർക്കറ്റ് ഇടിവുണ്ടാകുമ്പോൾ വാല്യൂ കുറയും.

Leave a Reply

Your email address will not be published. Required fields are marked *