സാൻ ഫ്രാൻസിസ്കോ: പോക്സോ കേസിൽ പ്രതിയായ ഇന്ത്യൻ വംശജൻ പൈലറ്റിനെ ലാൻഡിങ്ങിന് മിനിട്ടുകൾക്ക് ശേഷം കോക്പിറ്റിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്. സാൻ ഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വിമാനം ലാൻഡ് ചെയ്തതിന് 10 മിനിറ്റിനുശേഷമാണ് ഡെൽറ്റ എയർലൈൻസിന്റെ സഹ-പൈലറ്റ് റസ്റ്റം ഭഗവഗറിനെ കസ്റ്റഡിയിലെടുത്തത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കുറ്റത്തിനാണ് അറസ്റ്റെന്നാണ് വിവരം.
ബോയിംഗ് 757-300 വിമാനമായ ഡെൽറ്റ ഫ്ലൈറ്റ് 2809, മിനിയാപൊളിസിൽ നിന്ന് എത്തിയതിന് തൊട്ടുപിന്നാലെ കോൺട്രാ കോസ്റ്റ കൗണ്ടി ഷെരീഫ് വകുപ്പിലെ അധികാരികളും ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ ഏജന്റുമാരും കോക്ക്പിറ്റിലേക്ക് എത്തുകയും പൈലറ്റിനെ വിലങ്ങ് ചാർത്തുകയും ചെയ്തു., യാത്രക്കാർ ഇറങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് അറസ്റ്റ് നടന്നത്. ഗേറ്റിൽ പാർക്ക് ചെയ്ത ഉടൻ തന്നെ കുറഞ്ഞത് 10 ഡിഎച്ച്എസ് ഏജന്റുമാരെങ്കിലും വിമാനത്തിൽ കയറി പൈലറ്റിനെ കസ്റ്റഡിയിലെടുത്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
“ഉദ്യോഗസ്ഥരും ഏജന്റുമാരും ബാഡ്ജുകൾ, തോക്കുകൾ, വ്യത്യസ്ത ഏജൻസി വെസ്റ്റുകൾ/മാർക്കിംഗുകൾ എന്നിവയുമായി എത്തി സബ പൈലറ്റിനെ കൈവിലങ്ങ് അണിഞ്ഞ് കൊണ്ടുപോകുകയായിരുന്നു.-ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു.എന്താണ് സംഭവിക്കുന്നതെന്നോ എന്തിനാണ് അറസ്റ്റ് എന്നതിനെ കുറിച്ചോ തനിക്ക് യാതൊരു അറിവുമില്ലായിരു എന്നാണ് സഹപൈലറ്റിന്റെ പ്രതികരണം.
രക്ഷപ്പെടാൻ ഒരു സാധ്യതയും ഇല്ലാത്ത വിധത്തിൽ ഏജന്റുമാർ അദ്ദേഹത്തെ വളഞ്ഞിരുന്നു, 2025 ഏപ്രിൽ മുതൽ ഡിറ്റക്ടീവുകൾ ഇയാളെക്കുറിച്ചുള്ള പരാതിയിൽ അന്വേഷണം നടത്തിവരികയായിരുന്നു. പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് പ്രഖ്യാപിച്ചത്.മാർട്ടിനെസ് ഡിറ്റൻഷൻ ഫെസിലിറ്റിയിൽ ജയിലാക്കിയ പ്രതിയെ 5 മില്യൻ ഡോളർ ജാമ്യത്തിൽ വിട്ടയച്ചു.









