ഭരണഘടനാ ആമുഖം പുനഃപരിശോധിക്കണമെന്ന് ആർ.എസ്.എസ് :സ്വന്തം ഭരണഘടനയെക്കുറിച്ച് ലജ്ജിക്കുന്നുണ്ടോയെന്നു കോൺഗ്രസ്

ഡൽഹി: ഭരണഘടനയുടെ ആമുഖത്തെ ചൊല്ലി വീണ്ടും ആർ എസ് എസും കോൺഗ്രസും നേർക്കുനേർ.ഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങള്‍ ആവശ്യമുണ്ടോ എന്ന ആർ എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ലയുടെ വിവാദ പരാമര്‍ശമാണ് പുതിയ തർക്കത്തിനാധാരം. സോഷ്യലിസ്റ്റ്, മതേതരത്വം എന്നിവ അടിയന്തരാവസ്ഥക്കാലത്ത് ചേര്‍ത്ത പദങ്ങളാണ്.
അംബേദ്കര്‍ തയാറാക്കിയ ഭരണഘടനയില്‍ ഈ പദങ്ങളില്ല എന്നുമാണ് ഹൊസബല്ലയുടെ വാദം.

വിവാദ പരാമർശത്തിൽ ദത്താത്രേയ ഹൊസബല്ലക്ക് മറുപടിയുമായി കോൺഗ്രസ് രംഗത്തെത്തി. ബിജെപിയുടെ ഭരണഘടന മതേതരത്വം, സാമൂഹിക നീതി, സർവ ധർമ്മ സമഭാവ് എന്നിവയെ ദുർബലപ്പെടുത്തുന്നതാണെന്ന് കോൺഗ്രസ് നേതാവ് മാണിക്യം ടാഗോർ എംപി എക്സിൽ പ്രതികരിച്ചു. അത് മായ്ക്കാൻ കഴിയില്ല . എന്നിട്ടാണ് ഇന്ത്യൻ ഭരണഘടനയിൽ നിന്ന് മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്.

സ്വന്തം ഭരണഘടനയെക്കുറിച്ച് ലജ്ജിക്കുന്നുണ്ടോയെന്നും ചോദിച്ച മാണിക്യം ടാഗോർ,
രാജ്യത്തെ കബളിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *