പാക് താരങ്ങളുടെ അക്കൗണ്ടുകള്‍ക്ക് ഇന്ത്യ വീണ്ടും വിലക്ക് ഏര്‍പ്പെടുത്തി;നടപടി ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 69A പ്രകാരം

ഡൽഹി :നിരവധി പാകിസ്ഥാൻ സെലിബ്രിറ്റികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇന്ത്യയിൽ വീണ്ടും ബ്ലോക്ക് ചെയ്തു എന്ന് റിപ്പോർട്ട്. ഹാനിയ ആമിർ , മഹിര ഖാൻ, ഷാഹിദ് അഫ്രീദി, തുടങ്ങിയ പാകിസ്ഥാൻ സെലിബ്രിറ്റികളുടെ ഇൻസ്റ്റാഗ്രാം, ട്വിറ്റർ പ്രൊഫൈലുകൾ കഴിഞ്ഞ ദിവസം വീണ്ടും പ്രത്യക്ഷപ്പെട്ടതിനെത്തുടർന്നു ഇന്ന് ഇന്ത്യയിൽ റീബ്ലോക്ക് ചെയ്തതു. സംഭവം ഡിജിറ്റൽ സെൻസർഷിപ്പിനെയും അതിർത്തി കടന്നുള്ള സെൻസിറ്റിവിറ്റികളെയും കുറിച്ചുള്ള ചർച്ചയ്ക്ക് വീണ്ടും തുടക്കമിടുകയാണ്.

ഹാനിയ ആമിർ, മഹിര ഖാൻ, ഷാഹിദ് അഫ്രീദി, മാവ്‌റ ഹൊകെയ്ൻ, ഫവാദ് ഖാൻ തുടങ്ങിയ അഭിനേതാക്കളുടെ ഇൻസ്റ്റാഗ്രാം, ട്വിറ്റർ പ്രൊഫൈലുകൾ ഇന്ന് രാവിലെ മുതൽ ഇന്ത്യൻ ഉപയോക്താക്കൾക്ക് ആക്‌സസ് ചെയ്യാൻ കഴിയില്ല എന്നാണ് വിവരം . ഹം ടിവി , എആർവൈ ഡിജിറ്റൽ , ഹർ പാൽ ജിയോ എന്നിവയുൾപ്പെടെയുള്ള പാകിസ്ഥാൻ യൂട്യൂബ് ചാനലുകളും അക്കൗണ്ടുകളും മുമ്പ് ബ്ളോക് ചെയ്തത് അപ്രതീക്ഷിതമായി വീണ്ടും പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് ഈ നീക്കമുണ്ടായത്.

വ്യാഴാഴ്ചയോടെ, ഈ പ്രൊഫൈലുകൾ ആക്‌സസ് ചെയ്യാൻ ശ്രമിക്കുന്ന ഉപയോക്താക്കൾക്ക് ഇന്ത്യയിൽ അക്കൗണ്ട് ലഭ്യമല്ല എന്ന സന്ദേശം ആണ് ലഭിക്കുന്നത്. ഈ ഉള്ളടക്കം നിയന്ത്രിക്കാനുള്ള നിയമപരമായ അഭ്യർത്ഥന ലഭിച്ചതിനാലാണ് നടപടി എന്നും സന്ദേശത്തിൽ പറയുന്നു.

ബ്ലോക്ക് പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ഇന്ത്യൻ സർക്കാർ ഔദ്യോഗികമായി ഒരു അറിയിപ്പും നൽകിയിട്ടില്ല. നിയന്ത്രണങ്ങൾ പെട്ടെന്ന് പിൻവലിച്ചതും വീണ്ടും ഏർപ്പെടുത്തിയതും സംബന്ധിച്ച് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം മൗനം പാലിച്ചു, ഇത് ആഭ്യന്തര നയപരമായ മാറ്റങ്ങൾ അല്ലെങ്കിൽ പ്ലാറ്റ്‌ഫോം തലത്തിലുള്ള നടപടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് കാരണമായി.

പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും (പിഒകെ) ഭീകര ശൃംഖലകളെ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂരിനെ തുടർന്നാണ് ആദ്യം ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഈ നടപടിയ്‌ക്കൊപ്പം നിരവധി പാകിസ്ഥാൻ പൊതു വ്യക്തികളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നുവന്നു, അവരുടെ പരാമർശങ്ങൾ ഇന്ത്യൻ പ്രേക്ഷകർക്കിടയിൽ പ്രകോപനപരമായി കാണപ്പെട്ടു.

യൂട്യൂബ് ചാനലുകളും വ്യക്തിഗത സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഉൾപ്പെടുന്ന ഡിജിറ്റൽ നിരോധനം, വിമര്ശനങ്ങൾക്കുള്ള പ്രതികാര നടപടിയായിട്ടാണ് വ്യാപകമായി കണക്കാക്കപ്പെട്ടിരുന്നത്. അക്കൗണ്ടുകൾ താൽക്കാലികമായി തടഞ്ഞത് സംബന്ധിച്ച് ഇൻസ്റ്റാഗ്രാം, ട്വിറ്റർ (എക്സ്), യൂട്യൂബ് എന്നിവ വിശദീകരണമൊന്നും നൽകിയിട്ടില്ല .

ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 69A പ്രകാരമുള്ള നിർദ്ദേശങ്ങളുടെ ഫലമായാണ് സാധാരണയായി ഇത്തരം നിയന്ത്രണങ്ങൾ ഉണ്ടാകുന്നതെന്ന് നിയമ വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *