അധിക നികുതിയിൽ തിരിച്ചടിക്കാൻ ഇന്ത്യ; എഫ് 35-യുദ്ധവിമാനങ്ങളുടെ ഉടമ്പടിയിൽ നിന്ന് പിൻമാറിയേക്കും?

ന്യൂഡൽ​ഹി: ഇന്ത്യ-യു.എസ് വ്യാപാര പോര് രൂക്ഷമാകുന്നതിനിടയിൽ ട്രംപ് – ഇന്ത്യക്ക് വാ​ഗ്ദാനം ചെയ്ത എഫ് 35-യുദ്ധവിമാനങ്ങളുടെ ഉടമ്പടിയിൽ നിന്ന് രാജ്യം പിൻമാറുമെന്ന് സൂചന. ഇന്ത്യൻ ഉത്പ്പന്നങ്ങൾക്ക് 25 ശതമാനം അധിക നികുതി ഏർപ്പെടുത്തിയ സംഭവത്തിലാണ് ഇന്ത്യയുടെ നീക്കം. മോദി- ട്രംപ് കൂടിക്കാഴ്ചയിൽ അമേരിക്ക ഇന്ത്യയുമായുള്ള സുപ്രധാന ആയുധ വ്യാപാര കരാറിൽ ഒപ്പിടാനൊരുങ്ങിയത്. അമേരിക്കയുടെ പോർവിമാനമായ എഫ് 35-യുദ്ധവിമാനങ്ങളുടെ കരാറായിരുന്നു ഇവയിൽ സുപ്രധാനം. യുഎസ് ഇറക്കുമതി വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെ വൈറ്റ് ഹൗസിനെ അനുനയിപ്പിക്കാൻ ഇന്ത്യ ശ്രമിക്കുന്നതിനിടയിലായിരുന്നു ട്രംപിന്റെ തിരുവ യുദ്ധപ്രഖ്യാപനം.

ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. ഇന്ത്യയിൽ നിന്നുള്ള ഇലക്ട്രോണിക്സ്, ഭക്ഷ്യ ഉത്പ്പന്നങ്ങൾ, വസ്ത്രം തുടങ്ങിവയുടെ ആ​ഗോള മാർക്കറ്റാണ് അമേരിക്ക. ട്രംപിന്റെ താരിഫ് നയത്തിലൂടെ രാജ്യത്തിന് കനത്ത തിരിച്ചടിയാണ് നേരിട്ടതും ഈ അവസരത്തിലാണ് യുദ്ധവിമാനകരാർ റദ്ദാക്കുമെന്ന തരത്തിൽ വാർത്തകൾ എത്തുന്നത്.

ഉഭയകക്ഷി വ്യാപാര ചർച്ചകളുമായി മുന്നോട്ട് പോകാനാണ് സർക്കാർ തയ്യാറാകുന്നതെന്ന് ഇന്ത്യൻ പ്രതിനിധികൾ വിഷയത്തിൽ പ്രതികരണം. യുഎസിൽ നിന്നുള്ള പ്രകൃതിവാതക ഇറക്കുമതി വർദ്ധിപ്പിക്കാനും ആശയവിനിമയ ഉപകരണങ്ങളുടെയും സ്വർണ്ണത്തിന്റെയും ഇറക്കുമതി വർദ്ധിപ്പിക്കാനും ഇന്ത്യൻ സർക്കാരിന്റെ പദ്ധതി.

ഈ വാങ്ങലുകൾ വർദ്ധിപ്പിക്കുന്നത് അടുത്ത മൂന്ന് മുതൽ നാല് വർഷത്തേക്ക് യുഎസുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധം പ്രോത്സാഹിപ്പിക്കുന്നത് വഴി സഹായിക്കുമെന്നായിരുന്നു വിലയിരുത്തൽ. അതേ സമയം പ്രതിരോധ രം​ഗത്തേക്കുള്ള ആയുധ ഇടപാടുകൾ തൽക്കാലമില്ലെന്ന് സൂചന നൽകുന്നത് യുദ്ധവിമാനങ്ങളുടെ കരാർ ഉണ്ടാകില്ലെന്ന സൂചനയാണ് നൽകുന്നതും.

ട്രംപിന്റെ താരിഫ് ഭീഷണിക്ക് ഉടനടി പ്രതികാരം ചെയ്യാൻ ആ​ഗ്രഹിക്കുന്നില്ലെന്നാണ് ഇന്ത്യയുടെ നയം. സ്റ്റീൽ, ഓട്ടോമൊബൈലുകൾ എന്നിവയ്ക്കുള്ള ഉയർന്ന യുഎസ് തീരുവയ്‌ക്കെതിരെ ഇന്ത്യ ലോക വ്യാപാര സംഘടനയിൽ പ്രതിഷേധം അറിയിക്കുമെന്നാണ് സൂചനകൾ. ട്രംപ് ഏർപ്പെടുത്തിയ താരിഫുകളുടെ ആഘാതം വിലയിരുത്തുന്നതിനായി സർക്കാർ ഇപ്പോൾ കയറ്റുമതിക്കാരുമായി ചർച്ചയ്ക്ക് ശ്രമിക്കുകയാണ്.

ട്രംപ് ബുധനാഴ്ച ഇന്ത്യയുടെ ഉയർന്ന ചുങ്കത്തെ വിമർശിക്കുകയും വ്യാപാര തടസ്സങ്ങളെ “കഠിനവും മ്ലേച്ഛവു”മാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. റഷ്യൻ ഊർജ്ജവും ആയുധങ്ങളും വാങ്ങുന്നതിന് ഇന്ത്യയ്ക്ക് മേൽ പിഴ ചുമത്തുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തിയതും ഇതിന്റെ ഭാ​ഗമായിട്ടാണ്. റഷ്യയുമായുള്ള ആയുധ കാരർ നിർത്താത്ത പക്ഷം ഇന്ത്യയ്ക്ക് മേൽ പിഴ ടാക്സ് ചുമത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.

ഈ നീക്കത്തിന് പിന്നാലെയാണ് പാകിസ്ഥാനിൽ എണ്ണ പര്യവേശത്തിനായി അമേരിക്കൻ പിന്തുണയും ട്രംപ് അറിയിച്ചത്. ഭാവിയിൽ ഇന്ത്യ പാകിസ്ഥാനിൽ നിന്ന് എണ്ണ വാങ്ങേണ്ടി വരുമെന്ന സാഹചര്യമുണ്ടായേക്കാമെന്നും ട്രംപ് അറിയിച്ചത്. ഓപ്പറേഷൻ സിന്ദൂർ നിര്ഡത്താൻ താൻ നിർണായ ഇടപെടൽ നടത്തിയെന്ന ട്രംപിന്റെ അവകാശ വാദത്തിന് പിന്നാലെ പാകിസ്ഥാനോട് തന്നെ നോബേൽ സമ്മാനത്തിനായി ശുപാർശ ചെയ്യണമെന്ന് അഭ്യർത്ഥിച്ചു. സമാനമായ രീതിയിൽ ഇന്ത്യയേയും ട്രംപ് സമീപിച്ചെന്ന റിപ്പോർട്ടുകളുമെത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *