ഐഐടി ബോംബെയിൽ വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

മുംബൈ: ഐഐടി ബോംബെയിൽ വിദ്യാർത്ഥി ഹോസ്റ്റൽ ടെറസിൽ നിന്ന് ചാടി മരിച്ചു. മെറ്റലർജിക്കൽ എഞ്ചിനീയറിംഗ് ആൻഡ് മെറ്റീരിയൽസ് സയൻസിലെ നാലാം വർഷ വദ്യാർത്ഥി ഡൽഹി സ്വദേശിയായ രോഹിത് സിൻഹയാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച പുലർച്ചയൊണ് ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്.

ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഹോസ്റ്റലിന്റെ ടെറസിൽ നിന്ന് ചാടി മരിച്ചതായി അധികൃതർ അറിയിച്ചു. സമീപത്തെ ഹിരാനന്ദാനി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിൻഹ ചാടുന്നത് താൻ നേരിൽ കണ്ടുവെന്നും ആ സമയം താൻ പോണിൽ സംസാരിക്കുകയായിരുന്നെന്നും അതേ ഹോസ്റ്റലിൽ താമസിക്കുന്ന മറ്റൊരു വിദ്യാർത്ഥി പോലീസിന് മൊഴി നൽകി. മെറ്റലർജിക്കൽ എഞ്ചിനീയറിംഗ്, മെറ്റീരിയൽസ് സയൻസ് എന്നിവയിൽ നാലാം വർഷ വിദ്യാർത്ഥിയായിരുന്നു വിദ്യാർത്ഥി. പവായ് പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

രാജ്യത്തെ യുവാക്കളുടെ സ്വപ്ന കേന്ദ്രമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി)കളുമായി ബന്ധപ്പെട്ട ഗ്ലാമറിന്റെയും അന്തസ്സിന്റെയും പുറംമോടിക്ക് പിന്നിൽ നിരവിധി പ്രശ്നങ്ങളും നിലവിലുണ്ട്. ഐഐടികളിലെ ആത്മഹത്യകൾ തുടർക്കഥയാവുകയാണ്. ലോകത്തിലെ ഏറ്റവും കഠിനമായ മത്സര പരീക്ഷകളിൽ ഒന്നിൽ വിജയിച്ച ശേഷം, വളരെയേറെ സ്വപ്‌നങ്ങൾ നെയ്തുകൂട്ടിയാണ് വിദ്യാർത്ഥികൾ ഈ കാമ്പസുകളിലേക്ക് കാലെടുത്തുവയ്ക്കുന്നത്. എന്നാൽ ഒടുവിൽ അവർ കടന്നുപോകുന്നത് സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത ട്രോമകളിലൂടെയാണ്. ഞെട്ടിപ്പിക്കുന്ന ഔദ്യോഗിക കണക്കുകളാണ് കഴിഞ്ഞകാലങ്ങളിൽ പുറത്തുവന്നിരിക്കുന്നത്. 2005 നും 2024 നും ഇടയിൽ ഐഐടികളിൽ 127 ആത്മഹത്യകൾ നടന്നു എന്നാണ് കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *