ഇന്ത്യയില്‍ മ്യൂച്വല്‍ഫണ്ട് നിക്ഷേപങ്ങളോടുള്ള പ്രിയം കൂടിവരികയാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്ന് വലിയ അളവില്‍ സമ്പത്ത് സൃഷ്ടിക്കാന്‍ കഴിയും. ചെറിയ വരുമാനക്കാര്‍ക്കും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിനുള്ള മാര്‍ഗമാണ് സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാന്‍ അഥവാ എസ്ഐപി.
എസ്‌ഐപി കൃത്യമായ ഇടവേളകളില്‍ നിശ്ചിത തുക വഴി നിക്ഷേപം വളര്‍ത്തുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ എസ്‌ഐപി നിക്ഷേപങ്ങള്‍ 12% വരെ വാര്‍ഷിക റിട്ടേണ്‍ നല്‍കുകിയിട്ടുണ്ട്. എസ്‌ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. വിപണിയിലെ പ്രകടനത്തിന് അനുസരിച്ച് നഷ്ടസാധ്യതയുള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണം.
ഒറ്റത്തവണ ഒരു വലിയ നിക്ഷേപം നടത്തുന്നതിനു പകരം കൃത്യമായ ഇടവേളകളിൽ ഒരു ചെറിയ തുക നിക്ഷേപിക്കാമെന്നതാണ് എസ്ഐപിയുടെ ഏറ്റവും വലിയ ഗുണം. മാസംതോറും കുറഞ്ഞത് നൂറ് രൂപ വീതം നിക്ഷേപിക്കാന്‍ കഴിയുന്ന പ്ലാനുകള്‍ വരെ ഇന്നുണ്ട്. ഇത് കൂടാതെ നിക്ഷേപങ്ങൾ നടത്താനുള്ള ഇടവേളകളും ഫ്ലക്സിബിളായി നമുക്ക് തീരുമാനിക്കാം. എസ്ഐപി നിക്ഷേപ രീതിയിലൂടെ മ്യൂച്വല്‍ ഫണ്ട് വഴി ഒരു കോടി രൂപ സമ്പാദിക്കാൻ കഴിയും.
പ്രതിമാസം 5000 നിക്ഷേപിച്ച് 1 കോടി എങ്ങനെ നേടാം?
ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ പ്രതിമാസം 5,000 രൂപയുടെ എസ്‌ഐപി നിക്ഷേപം നടത്തിയാല്‍ 26 വര്‍ഷത്തിനുള്ളില്‍ കോടിപതിയാകാൻ കഴിയും. 2025 മുതല്‍ 26 വര്‍ഷത്തേക്ക് പ്രതിമാസം 5,000 രൂപ വീതം നിക്ഷേപിക്കാന്‍ തുടങ്ങിയാല്‍, 2051 ആകുമ്പോഴേക്കും മൊത്തം നിക്ഷേപ തുക 15.6 ലക്ഷം രൂപയാകും. നിക്ഷേപത്തിന് ശരാശരി 12 ശതമാനം റിട്ടേണ്‍ പ്രതീക്ഷിച്ചാല്‍ പലിശ മാത്രം 91.96 ലക്ഷം രൂപ ആയിരിക്കും. നിക്ഷേപിച്ച 15.6 ലക്ഷം രൂപയും 91.96 ലക്ഷം രൂപയും ചേര്‍ത്താല്‍ 2051ല്‍ 1.07 കോടി രൂപ ലഭിക്കും. 15.6 ലക്ഷം രൂപ ഒറ്റയടിക്ക് നിക്ഷേപിക്കുകയാണെങ്കില്‍, 2051ല്‍ മൊത്തം സമ്പാദ്യം 2.97 കോടി രൂപയാകും.
എസ്ഐപിയുടെ നേട്ടങ്ങൾ
- എസ്‌ഐപി ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കാന്‍ സഹായിക്കുന്നു.
- ഓൺലൈനായി മികച്ച ഫണ്ടുകളിൽ നിക്ഷേപിക്കാം.
- കൂട്ടുപലിശ രീതിയായതിനാൽ ഏറ്റവും മികച്ച റിട്ടേൺ നൽകുന്നു.
- ദീർഘകാല നിക്ഷേപങ്ങൾക്ക് ഏറ്റവും ബെസ്റ്റ്.
- എപ്പോൾ വേണമെങ്കിലും പണം പിൻവലിക്കാം.