ആദ്യം മസ്ക്, പിന്നെ മോദി, അടുത്തകാലത്തായി ട്രംപ് ചെയ്യുന്നതെല്ലാം പറ്റ അബദ്ധങ്ങളാണെന്ന് പറഞ്ഞാലും തെറ്റുണ്ടാകില്ല, അത്തരത്തിലാണ് സമീപകാലത്തെ ട്രംപിന്റെ പ്രവർത്തികൾ അരങ്ങേറുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതാവായി ടൊണാൾഡ് ട്രംപ് അമേരിക്കയിൽ അധികാരത്തിലെത്തിയ ശേഷം ആദ്യം ചെയ്ത നടപടി ഡെമോക്രാറ്റുകളെ വേട്ടയാടുകയെന്നതായിരുന്നു. ജോ ബൈഡൻ സർക്കാരിന്റെ കാലഘട്ടത്തിൽ ബൈഡൻ സർക്കാർ നിയമിച്ച ഓഫീസ് അംഗങ്ങളെ കൂട്ടപ്പിരിച്ച് വിടൽ നടത്തിയായിരുന്നു ട്രംപ് തന്റെ പ്രതികാര പോളിസി അമേരിക്കൻ ഭരണകൂടത്തിൽ നടപ്പിലാക്കിയത്. പിന്നാലെ സുഗമമായി ഭരണനിർവഹകണം നടത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഈ ഭരണകാര്യങ്ങളിൽ അടിമുടി പാളിച്ച നേരിട്ടു.
മക്സകിന്റെ മകൻ മൂക്ക് തുടച്ചതു മുതലുള്ള വിവാദം
അമേരിക്കയിൽ അധികാരത്തിലെത്തിയ ശേഷം ട്രംപ് ഭരണകൂടത്തെ സഹായിക്കാൻ രൂപീകരിച്ച ‘ഡോജിന്റെ’ തലവനായിട്ടാണ് മസ്ക് സ്ഥാനമേറ്റത്. അതായത് പൊളിറ്റിക്കൽ അഡ്വൈസർ പദവി പോലെ വിപുലമായ തസ്തിക.
ആദ്യ പടി ഭായി ഭായിയായി ട്രംപും -മസ്കും പോയെങ്കിലും പിന്നീട് പല ഘട്ടങ്ങളിലും മസ്കുമായി ട്രംപ് തെറ്റി. അമേരിക്കൻ പ്രസിഡന്റുമാര്‍ ഉപയോഗിച്ചിരുന്ന 145 വര്‍ഷം പഴക്കമുള്ള മേശ (റെസല്യൂട്ട് ഡെസ്‌ക്) മാറ്റിയത് പിന്നാലെ വലിയ ചർച്ചയായി മാറിയത്. പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ ഇലോൺ മസ്കിന്റെ മകൻ എക്‌സ് ആഷ് മൂക്കില്‍ വിരല്‍ വയ്ക്കുന്നതും മേശയിൽ തുടയ്ക്കുന്നതുമെല്ലാം വിവാദമായി. ഈ മൂക്ക് തുടയാണ് പ്രശ്നത്തിന് കാതലെന്നാണ് വിലയിരുത്തൽ. ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ട്രംപ് സർക്കാർ നടത്തിയ നികുതി വർദ്ധനവ് ഉൾപ്പെടയുല്ള നയം കടുപ്പിക്കലും മസ്കുമായി തെറ്റി. ഏറ്റവും കൂടുതൽ വാഹനനിൽപ്പന നടക്കുന്ന ടെസ്ലയ്ക്ക് ഇത് തിരിച്ചയിാകുമെന്ന് മസ്ക് കരുതി.
സ്പേസ് എക്സിനുമേൽ ട്രംപിന്റെ സൈക്കോ നയങ്ങൾ
അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ ദൗത്യ സ്ഥാപനമായ സ്പേസ്എക്സുമായുള്ള സർക്കാർ കരാറുകൾ ഒരു സുപ്രഭാതത്തിൽ നിർത്തലാക്കുന്ന നയമായിരുന്നു ട്രംപ് പ്രഖ്യാപിച്ചത്. സ്പേക്സ് എക്സ് സ്ഥാപകൻ മസ്ക് ആയതിനാൽ തന്നെയായിരുന്നു ഈ നീക്കം. ഇതിന് പിന്നാലെ നിലവിൽ വന്ന ആരോപണം അമേരിക്കയിലെ രണ്ട് കോടീശ്വരന്മാർ തമ്മിലുള്ള യുദ്ധമെന്നായിരുന്നു. വ്യാവസായിക മേഖലയിലും , റിയൽ എസ്റ്റേറ്റ് മേഖലയിലുമെല്ലാം കോടികണക്കിന് നിക്ഷേപമുള്ള ട്രംപിന് മസ്കിന്റെ വളർച്ചയെ പിടിച്ചു നിർത്താനുള്ള വഴിയായും ഇതിനെ വ്യാഖ്യാനിച്ചു. പല വിഷയങ്ങളിൽ മസ്കുമായി ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ മസ്കുമോ മസ്കുമായി ഇടപെട്ട അനുബന്ധ കമ്പനികൾക്കോ ഉള്ള കരാർ റദ്ദാക്കുകയായിരുന്നു ഈ രീതി. മസ്കിന്റെ കമ്പനികൾക്ക് ശതകോടിക്കണക്കിന് ഡോളറിന്റെ കരാറുകളാണ് ഗവൺമെന്റ് നൽകിയിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടി കരാർ റദ്ദാക്കാൻ ട്രംപ് തീരുമാനമെടുത്തു. സ്പേസ് എക്സുമായുള്ള കാരറുകളെല്ലാം നിർത്താനും ഉത്തരവിട്ടു. അമേരിക്കൻ ഭരണകൂടത്തിന് സാമ്പത്തികമായി ആശ്വാസം ലഭിക്കുമെന്നായിരുന്നു വാദം.
ചൈനയിലെ നിക്ഷേപങ്ങൾക്കെതിരെ തിരിഞ്ഞ ട്രംപ്
അമേരിക്കൻ സംരംഭകരും ബിസിനസ് സാമ്പ്രാജ്യങ്ങളും നിക്ഷേപങ്ങൾ നടത്തുന്നത് ചൈനയിലാണ് എന്ന വാദമായിരുന്നു ട്രംപിന്റെ അടുത്ത ആരോപണം. അമേരിക്കൻ െഎ.ടി കമ്പനികൾ ചൈനയിൽ നിക്ഷേപം നടത്തുന്നത് അവസാനിപ്പിക്കണമെന്നും മൂലധനം അമേരിക്കയിൽ തന്നെ നിക്ഷേപിക്കണമെന്നും ട്രംപ് കട്ടായം പറഞ്ഞു. ഇതിൽ ഇന്ത്യക്കെതിരെ ഉയർത്തിയ വലിയ ആരോപണം ഇന്ത്യൻ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് അവസാനിപ്പക്കണമെന്നുമാണ്.അത് വഴി അമേരിക്കയ്ക്ക് ലഭിക്കേണ്ട നികുതി കുറയ്ക്കാനുള്ള വഴിയും കണ്ടെത്തുന്നു, ട്രംപ് ആരോപിച്ചു.വാഷിങ്ടണിൽ നടന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉച്ചകോടിയിൽ സംസാരിക്കവെ പ്രസിഡന്റ് ഇന്ത്യക്കും ചൈനയ്ക്കും എതിരെ നിരന്തരം ആരോപണം ഉന്നയിച്ചത്. അത് മാത്രമല്ല അമേരിക്കയിൽ നിന്ന് നാട് കടത്തുന്ന ഇന്ത്യക്കാരുടെ എണ്ണം ഈ നാളുകൾ കൊണ്ട് പത്തിരട്ടിയായി ഉയർത്തി. സ്ഥിരംഗത്വമില്ലാത്ത ഇന്ത്യൻ പൗരന്മാർ ഉൾപ്പടെയുള്ളവരെ ബലാത്കാരമായി പിടികൂടുകയും കൈവിലങ്ങണിഞ്ഞ് ഇന്ത്യയിലേക്ക് അയച്ചതും മനുഷ്യാവാകാശ ലംഘനമായിരുന്നു. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചെങ്കിലും ട്രംപ് കുലുങ്ങിയില്ല.
ഡിയർ ഫ്രണ്ട് മോദിയുമായി തെറ്റിയ ട്രംപ്
ഒന്നാം ട്രംപ് സർക്കാരിൻരെ കാലത്ത് ഏറ്റവും പ്രിയങ്കരനായിരുന്നു മോദിക്ക് ട്രംപ്. എന്നാൽ ട്രംപുമായി പലഘട്ടത്തിൽ മോദി ഇടയുന്ന സാഹചര്യങ്ങളും പിന്നീടുണ്ടായി. ഹൗഡി മോദി പരിപാടി ഉൾപ്പടെ വലിയ പരിപാടികൾ സംഘടിപ്പിച്ചാണ് മോദി- ട്രംപ് കൂടിക്കാഴ്ച ഊട്ടിയുറപ്പിച്ചത്. അമേരിക്ക-ഇന്ത്യ നയതന്ത്ര, സാമ്പത്തിക, വ്യാപര സഹകരണവും ഇതിൽ നിർണായകമായിരുന്നു. സ്വതന്ത്ര വ്യാപാരകരാർ അമേരിക്കയും ഇന്ത്യയുമായി ഉടനുണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇത് നടപടിയായില്ല. ഇന്ത്യക്ക് 25 ശതമാനം നികുതി ചുമത്തിയാണ് റഷ്യയുമായുള്ള സഹകരണത്തെ അമേരിക്ക അടുത്ത കാലത്ത് എതിർത്തത്. ഉക്രൈൻ-റഷ്യ യുദ്ധത്തിൽ ഇന്ത്യയാണ് റഷ്യയ്ക്ക് ഇന്ധനം പകരുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി. റഷ്യയുമായുള്ള ആയുധ വ്യാപാരം നിർത്തലാക്കിയില്ലെങ്കിൽ പിഴച്ചുങ്കം ഉടൻ പ്രഖ്യാപിക്കുമെന്നാണ് ട്രംപിൻരെ കൽപ്പന. എന്നാൽ പിഴത്തുക എത്രയാകുമെന്ന് ട്രംപ് വെളിപ്പെടുത്തുന്നില്ല.
24 മണിക്കൂറിനകം ഇന്ത്യക്ക് മേൽ ഇറക്കുമതി തിരുവ
അടുത്ത 24 മണിക്കൂറിനകം ഇന്ത്യയ്ക്ക് മേല്‍ ഇറക്കുമതി തീരുവ കുത്തനെ വര്‍ദ്ധിപ്പിക്കുമെന്നാണ് ട്രംപിന്റെ പ്രസ്താവന. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിലെ അതൃപ്തിയാണ് ഇറക്കുമതി തീരുവ കുത്തനെ വര്‍ദ്ധിപ്പിക്കുന്നതിന് കാരണം.ഇന്ത്യ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുകയും യുദ്ധത്തിന് ഇന്ധനം പകരുകയുമാണ്. അവര്‍ അങ്ങനെ ചെയ്യാനൊരുങ്ങുകയാണെങ്കില്‍ താന്‍ സന്തോഷവാനായിരിക്കില്ലെന്നും ട്രംപ് പറഞ്ഞു. യുഎസ് ഉത്പന്നങ്ങള്‍ക്കുമേല്‍ ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യം ഇന്ത്യയാണെന്നും ട്രംപ് ആരോപിച്ചു.
ട്രംപിന്റെ ഭീഷണിക്ക് ചെവി കൊടുക്കാതെ ഇന്ത്യ
ഇന്ത്യ-റഷ്യ സംയുക്ത പദ്ധതിയായ ബ്രഹ്മോസ് മിസൈലുകൾക്ക് വിപുലമായ ഓർഡറുകൾ നൽകി ഇന്ത്യൻ കരസേനയും നാവികസേനയും മുന്നോട്ട് പോയത്. ഓപ്പറേഷൻ സിന്ദൂർ തിരിച്ചടിയിൽ ഇന്ത്യയുടെ ക്രൂയിസ് മിസൈലായ ബ്രഹ്മോസ് വഴി പാകിസ്ഥാന് നൽകിയത് കനത്ത പ്രഹരമായിരുന്നു. പാക് തീവ്രവാദ കേന്ദ്രങ്ങളും സൈനികത്താവളങ്ങളും ആക്രമിച്ചത് കരയിൽ നിന്ന് കരയിലേക്ക് ലക്ഷ്യം സ്ഥാനം നിർണയിച്ച് തൊടുക്കുന്ന ബ്രഹ്മോസ് മിസൈലിലൂടെയാണ്. ബ്രഹ്മോസ് മിസൈൽ റഷ്യയുമായുള്ള സൈനിക സഹകരണത്തിന്റെ നിർമ്മിതിയായതോടെ ട്രംപിന് വീണ്ടും അസ്വസ്ഥത രൂപപ്പെട്ടു. ഇതിന്റെ ഭാഗമായിട്ടാണ് പാകിസ്ഥാനിലെ എണ്ണപ്പാടങ്ങളിൽ കണ്ണെറിഞ്ഞതും എണ്ണ ഉത്പ്പാദനത്തിൽ സഹകരിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചത്. ഇന്ത്യയുമായുള്ള ചങ്ങാത്തം പോലെ തന്നെ ചൈനയുമായുള്ള മൃതു സമീപനവും അമേരിക്ക അവസാനിപ്പിച്ചു. ബ്രിക്സ് ഉൾപ്പെയുള്ള രാജ്യസംഖ്യങ്ങളെ തൂത്തെറിയുകയാണ് ട്രംപിന്റെ നയം. ഡോളറിന് മുകളിലേക്ക് മറ്റ് രാജ്യങ്ങളുടെ കറൻസികൾ കയറി വന്നാൽ അത് അമേരിക്കൻ സാമ്പത്തിക നയത്തെ മാത്രമല്ല രോകരാജ്യങ്ങളിൽ ഡോളർ മൂല്യത്തെ ബാധിക്കുമെന്നതും ട്രംപിന്റെ കണക്ക് കൂട്ടലാണ്.