ഹോട്ട് എയര്‍ ബലൂണ്‍ തീപിടിച്ച് തകര്‍ന്ന് എട്ട് മരണം

ബ്രസീലിലെ തെക്കന്‍ സംസ്ഥാനമായ സാന്താ കാറ്ററിനയില്‍ 21 യാത്രക്കാരുമായി പോയ ഹോട്ട് എയര്‍ ബലൂണ്‍ തകര്‍ന്ന് 8 പേര്‍ മരിച്ചു. പുലര്‍ച്ചെ നടന്ന പറക്കലിനിടെയായിരുന്നു സംഭവം. സഞ്ചാരികളുമായി ആകാശത്ത് നീങ്ങുന്നതിനിടെ ഹോട്ട്-എയര്‍ ബലൂണില്‍ തീപ്പിടിത്തമുണ്ടായതാണ് അപകടകാരണം. പ്രിയ ഗ്രാന്‍ഡെ നഗരത്തിലാണു ബലൂണ്‍ തകര്‍ന്നുവീണതെന്നു സംസ്ഥാന അഗ്‌നിശമന വകുപ്പ് അറിയിച്ചു. വിനോദസഞ്ചാരികളാണ് അപകടത്തില്‍പ്പെട്ടത്.
അതേസമയം അപകടത്തില്‍ നിന്നു രക്ഷപ്പെട്ട 13 പേരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ബലൂണിലെ ബാസ്‌കറ്റില്‍ നിന്നാണ് തീപടര്‍ന്നതെന്ന് രക്ഷപ്പെട്ട് ആശുപത്രിയില്‍ കഴിയുന്ന പൈലറ്റ് പറഞ്ഞു. തീപിടിച്ചതോടെ ചിലര്‍ പുറത്തേക്ക് ചാടി. ചൂട് കൂടിയതോടെ ബലൂണ്‍ കൂടുതല്‍ ഉയരത്തിലേക്ക് നീങ്ങുകയും പിന്നീട് താഴെ പതിക്കുകയുമായിരുന്നു. ബലൂണ്‍ തകര്‍ന്നു തീപിടിച്ചു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *