കൊച്ചി: നിവിൻപോളിക്കെതിരായ വഞ്ചാനക്കേസ് തുടർ നടപടി മരവിപ്പിച്ച് ഹൈക്കോടതി ഉത്തരവ്. താരത്തിന്റെ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി നീക്കം. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയുടെ പേരിൽ രണ്ട് കോടി തട്ടിയെടുത്തു എന്നായിരുന്നു കേസ്. നിർമ്മാതാവ് ഷംനാസ് നൽകിയ പരാതിയിൽ തലയോലപ്പറമ്പ് പൊലീസാണ് അന്വേഷണവുമായി മുന്നോട്ട് പോയത്. കഴിഞ്ഞാഴ്ച പ്രതികൾകളെ ചോദ്യം ചെയ്യുന്നതിനായി പോലീസ് നോട്ടീസയച്ചിരുന്നു.
എന്നാൽ ഈ നീക്കത്തെ കോടതി എതിർത്തു. നിലവിൽ സബ് കോടതി പരിഗണനയിലിരിക്കുന്ന വിഷയമാണ്. സബ് കോടതി തന്നെ കേസ് തീർപ്പാക്കുന്നതിന് മുൻപ് തന്നെ തലയോലപ്പറമ്പ് പോലീസ് കേസുമായി മുന്നോട്ട് പോകുന്നതിലെ ന്യായം എന്താണെന്നും ഹർജിക്കാർ വാദിച്ചിരുന്നു. പൊലീസ് നടപടിയെ ചോദ്യം ചെയ്താണ് ഹൈക്കോടതി വിധി.
നിവിൻ പോളിയും സംവിധായകൻ എബ്രിഡ് ഷൈനും ‘ആക്ഷൻ ഹീറോ ബിജു 2’ എന്ന സിനിമയുടെ പേരിൽ രണ്ട് കോടി തട്ടിയെന്നായിരുന്നു ഷംനാസിന്റെ പരാതി . എബ്രിഡ് ഷൈനിന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ മഹാവീര്യര്‍ എന്ന സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു ഷംനാസ്. ഈ സിനിമ സാമ്പത്തികമായി പരാജയപ്പെട്ടതോടെ ആക്ഷൻ ഹീറോ ബിജു 2 എന്ന ചിത്രത്തിന്റെ നിർമ്മാതാവോ സഹസംവിധായകനോ ആക്കമെന്ന് തെറ്റിദ്ദരിപ്പിച്ച് രണ്ട് കോടി തട്ടിയെടുത്തെന്നായിരുന്നു പരാതി.
മഹാവീര്യര്‍ സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 95 ലക്ഷം രൂപയോളം തനിക്ക് കിട്ടാനുണ്ടെന്നാണ് പരാതിക്കാരന്‍റെ അവകാശവാദം. പുതിയ സിനിമയിൽ നിര്‍മ്മാണ പങ്കാളി ആക്കാമെന്ന് വാഗ്ദാനം ചെയ്ത് 1.90 കോടി രൂപ വീണ്ടും കൈപ്പറ്റിയെന്നും ഷംനാസ് പരാതിയില്‍ പറയുന്നു.
ഷംനാസിന്‍റെ നിര്‍മ്മാണ കമ്പനിയുമായുള്ള കരാര്‍ മറച്ചുവെച്ചുകൊണ്ട് ചിത്രത്തിന്‍റെ ഓവര്‍സീസ് അവകാശം വിറ്റുവെന്നും അങ്ങനെ 1.90 കോടി രൂപയുടെ നഷ്ടം തനിക്ക് ഉണ്ടായിയെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പരാതി. എന്നാൽ തന്റെ വ്യാജ ഒപ്പിട്ട് ആക്ഷന്‍ ഹീറോ ബിജു 2 വിന്‍റെ നിര്‍മാണാവകാശം പി.എസ്. ഷംനാസ് തട്ടിയെടുത്തുവെന്ന നിവിന്‍റെ പരാതിയിലും അന്വേഷണം തുടരുകയാണ്.