നവ കേരളയാത്രയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചത് രക്ഷാപ്രവർത്തനമാണെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന ഹർജിയിൽ കോടതിയുടെ നിർണായക ഉത്തരവ്. ഗവർണറുടെ പ്രോസിക്യൂഷൻ അനുമതി ലഭിച്ചാൽ മുഖ്യമന്ത്രിക്കെതിരേ കേസെടുക്കാമെന്നാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്.

എറണാകുളം ഡി സി സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസാണ് കോടതിയിൽ ഹർജി നൽകിയത്. നവകേരള യാത്രയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി അക്രമിക്കപ്പെട്ടിരുന്നു. സി പി എം പ്രവർത്തകർ ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിച്ചും മുഖ്യമന്ത്രിയുടെ ഗൺമാൻമാരും പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചിരുന്നു. ഇതിനെയാണ് മുഖ്യമന്ത്രി രക്ഷാപ്രവർത്തനമെന്ന് വിശേഷിപ്പിച്ചത്. ഇതിനെതിരെയാണ് ഷിയാസ് ഹർജി നൽകിയത്.