വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്ക് മഞ്ഞപ്പിത്തം ബാധിച്ചു; ചടങ്ങു കഴിഞ്ഞ് ഒരു മാസം കഴിഞ്ഞാണ് രോഗംബാധ ;150ഓളം പേർചികിത്സയിൽ

മൂവാറ്റുപുഴ : ആവോലി പഞ്ചായത്തിലെ നടുക്കരയിൽ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു .

ഒരു മാസം മുമ്പ് നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. 150ഓളം പേർ ചികിത്സയിലാണ്.

ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് സ്ഥലത്ത് എത്തി പരിശോധന നടത്തി.

ഭക്ഷണം തയാറാക്കി വിളമ്പിയ കാറ്ററിങ് കമ്പനിക്കാർ ഉപയോഗിച്ച വെള്ളത്തിൽനിന്നാണ് രോഗബാധ ഉണ്ടായിരിക്കുന്നതെന്നാണ് ആരോഗ്യവിഭാഗത്തിന്റെ നിഗമനം.

ആവോലിക്കു പുറമെ ചടങ്ങിന് ഭക്ഷണം എത്തിച്ച മാറാടി പഞ്ചായത്തിലും വിവാഹ ചടങ്ങ് നടന്ന ആരക്കുഴ പഞ്ചായത്തിലും പരിശോധന വ്യാപകമാക്കി.

Leave a Reply

Your email address will not be published. Required fields are marked *