ഇടുക്കി : ഇടുക്കി കല്ലാർകുട്ടി ഡാമിന്റെ എല്ലാ ഷട്ടറുകളും ഉയർത്തി. ഷട്ടറുകൾ ഒരടി വീതമാണ് ഉയർത്തിയത്. തുറന്നുവിട്ട വെള്ളം മുതിരപ്പുഴ പുഴയിലേക്ക് ഒഴുകുന്നതിനാൽ മുതിരപ്പുഴ, പെരിയാർ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി .കടുത്ത മഴയെത്തുടർന്ന് ഡാമിലെ ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് എല്ലാ ഷട്ടറുകളും ഉയർത്തിയത്. ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയെ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് തീവ്രമായി തുടരുകയാണ്. മഴ ശക്തമായാൽ ജലനിരപ്പ് ഇനിയും ഉയരും. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തു വിവിധ ജില്ലകളിൽ യെല്ലോ ,ഓറഞ്ച് അലെർട്ടുകൾ പ്രഖ്യാപിച്ചു .