ഇടുക്കി : ശക്തമായ കാറ്റും മഴയും ഉണ്ടായതിനെ തുടർന്ന് ഇടുക്കിയിൽ വീടിനുമുകളിൽ കവുങ്ങു വീണു മൂന്നുവയസുകാരണ്ടു പരിക്ക്. ചെമ്മണ്ണാർ ആറ്റിങ്ങൽ സുധീഷിന്റെ മകൻ ക്രിസ്റ്റ്യാനോക്കാണ് പരിക്കേറ്റത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ രാജക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ അഞ്ചു മണിയോടെയാണ് സംഭവം.