നിലമ്പൂർ : നിലമ്പൂരിൽ നിന്ന് സന്തോഷകരമായ വാർത്തയെന്നു പാണക്കാട് സാദിഖലി തങ്ങൾ.പ്രതീക്ഷിച്ച ലീഡിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നു.
വഴിക്കടവിൽ മികച്ച നേട്ടം ഉണ്ടാക്കി, മറ്റു പഞ്ചായത്തിലും ഇത് പ്രതീക്ഷിക്കുന്നു. ഭരണവിരുദ്ധ വികാരം നേട്ടമുണ്ടാക്കും.
അൻവറിന്റെ മുന്നേറ്റത്തെ ക്കുറിച്ചുള്ള ചോദ്യത്തിന് ഇനിയും വോട്ടുകൾ എണ്ണാനുണ്ടല്ലോ എന്നായിരുന്നു മറുപടി.
നിലമ്പൂരിൽ വിജയം ഉറപ്പാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി യും പറഞ്ഞു.ബാക്കി കാര്യങ്ങൾ കൂടുതൽ കണക്കുകൾ പുറത്തുവന്നതിനുശേഷം പറയും.