കമ്പിയിൽ ഉപ്പ് പ്രയോ​ഗം, പട്ടിണി കിടന്ന് തടി കുറച്ചു; ജയിൽ ചാടാൻ മാസങ്ങൾ നീണ്ട ആസൂത്രണം

ക​ണ്ണൂ​ർ: സൗ​മ്യ വ​ധ​ക്കേ​സ് പ്ര​തി ഗോ​വി​ന്ദ​ച്ചാ​മി​ ജയിൽ ചാടിയതോടെ ഉയരുന്നത് കണ്ണൂർ സെൻട്രൽ ജയിലിലെ ​ഗുരുതര സുരക്ഷാ വീഴ്ചയാണ്. 1000 തടവുകാർ തിങ്ങി വസിക്കുന്ന 94 സെല്ലുകളും, 34 ബാരക്കുകളുമുള്ള അതിസുരക്ഷാ മേഖലയായ സെൻട്രൽ ജയിലിൽ നിന്ന് ഒരു ഒറ്റക്കയ്യൻ എങ്ങനെ രക്ഷപ്പെടുമെന്നതാണ് ചോദ്യം. ​ഗോവിന്ദച്ചാമിക്ക് ഇതിനായി ഏതെങ്കിലും തരത്തിലുള്ള സഹായം ലഭിച്ചോ എന്നതാണ് ഉത്തരം കിട്ടാത്ത ചോ​ദ്യം. കേരളത്തെ നടുക്കിയ കൊടും കുറ്റവാളി അതും ഏകാന്ത തടവിൽ കഴിഞ്ഞിരുന്ന സൗമ്യ കൊലക്കേസ് പ്രതി പൊലീസിന് നിസ്സാരനായിരുന്നോ?   

കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്ക്

കേവല പിന്തുണയില്ലാതെ ​ഗോവിന്ദച്ചാമി ജയിൽ ചാടില്ലെന്ന ചോദ്യമുയരുകയാണ്. കഴിഞ്ഞ അഞ്ച് മാസമായി നടത്തി അതിവിദ​ഗ്ധമായ ആസൂത്രണമാണ് പൊലീസും നാട്ടുകാരും ചേർന്ന് ഇന്ന് പൊളിച്ചടുക്കിയത്. കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കാണ് ​ഗോവിന്ദച്ചാമിയുടെ തടവറ. ഇവിടെ ഒപ്പമുണ്ടായിരുന്നത് തമിഴ്നാട് സ്വദേശിയായ കൊടുംകുറ്റവാളിയും. ജയിൽ ചാടുമെന്ന സൂചന ഇയാളോട് പറഞ്ഞിരുന്നെങ്കിലും എപ്പോൾ ചാടുമെന്നോ എന്താണ് ആസുത്രണമെന്നോ പോലും വെളിപ്പെടുത്തിയില്ല. 

ഭക്ഷണം കുറച്ചും, ജയിലിലെ സെല്ലിന്റെ ഇരുമ്പഴിയിൽ ഉപ്പ് പുരട്ടിയും ജയിൽ സെല്ല് തുരുമ്പിപ്പിപ്പിച്ചും നടത്തിയത്   സിനിമ കഥകളെ വെല്ലുന്ന  ആസുത്രണം. സെല്ലിന്റെ കമ്പി തുരുമ്പെടുത്തപ്പോൾ വേ​ഗത്തിൽ മുറിക്കാനായി ജയിലിലെ മെയിന്റനൻസ് മുറിയിൽ നിന്ന് കവവർന്ന ബ്ലേഡ് ഉപയോ​ഗിച്ചു. ജയിലരുടേയും മറ്റ് സുരക്ഷാ ജീവനക്കാരുടേയും കണ്ണ് വെട്ടിച്ചായിരുന്നു ​ഗോവിന്ദച്ചാമിയുടെ ഈ നീക്കം. പ്രിസൺ ഓഫീസർ അടക്കം സസ്പെൻഷൻ നേരിട്ട ഉദ്യോ​ഗസ്ഥരെല്ലാം ഉത്തരം പറയേണ്ടി വരും. ഒന്നരയാഴ്ച കൂടുമ്പോൾ താടിയും മുടിയും മുറിക്കണമെന്ന ജയിൽ ചട്ടം ​ഗോവിന്ദച്ചാമിക്ക് എങ്ങനെ ബാധകമല്ലാതായി എന്നതാണ് അടുത്ത ചോദ്യം. 

ഒറ്റക്കയ്യന്റെ കുരുക്കിടൽ

ജയിലിൽ ഉടുത്തിരിക്കുന്ന വസ്ത്രമല്ലാതെ മറ്റൊന്നും ഉപയോ​ഗിക്കാൻ അനുവാദമില്ലെന്ന് ഇരിക്കെ കൂറ്റൻ ജയിൽ ചാടാനുപയോ​ഗിച്ചത് വലിയ ലുങ്കിയും, പുറത്തു ചാടിയപ്പോൾ ധരിച്ചിരുന്നത് പാന്റും ഷർട്ടും. കമ്പി മുറിച്ച് പുറത്തേക്കിറങ്ങിയ പ്രതി കാവൽ പൊലീസുകാരുടെ കണ്ണുവെട്ടിച്ചാണ് കൂറ്റൻ മതിൽ കയറിയത്. ?  ഒറ്റക്കയ്യനായ പ്രതി എങ്ങനെ കുരുക്കിട്ട് കൂറ്റൻ മതിൽ ചാടി എന്നതാണ് അടുത്ത ചോദ്യം. ജയിൽ ചാടി മൂന്ന് മണിക്കൂറിലേറെ കഴിഞ്ഞിട്ടാണ് സംഭവം ജയിൽ അധികൃതർ അറിഞ്ഞതും. 

അനാസ്ഥയുടെ പരമ്പരയായിട്ടാണ് കണ്ണൂർ സെൻട്രൽ ജയിൽ മാറുന്നത്. ആസൂത്രണത്തിന്റെ ഭാ​ഗമായി ജയിൽ ഉദ്യോ​ഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ട്. പുറത്തുനിന്ന് സഹായം ലഭിച്ചെന്നാണ് പൊലീസ് വിലയിരുത്തൽ സംഭവത്തിൽ ഉത്തരമേഖലാ െഎജിയാണ് അന്വേഷണം നടത്തുന്നതും.  കുറ്റവാളികൾ രക്ഷപ്പെടാനായി ഉപയോ​ഗിച്ചിരുന്ന സെൻട്രൽ ജയിലിലെ വൈദ്യുതി ഫെൻസിങ്ങ്  ഈ സമയം ഓഫായിരുന്നു എന്നാണ് ജയിൽ വകുപ്പിന്റെ വിശധീകരണം. ഇവിടെയും ആസൂത്രണം നിലനിൽക്കുകയാണ്.  

ഹാക്സോ ബ്ലേഡ് കൈക്കലാക്കി സെല്ലിന്റെ ഇരുമ്പുകമ്പി മുറിച്ചു. തുടർന്ന് ക്വാറന്റീന്‍ ബ്ലോക്ക് വഴി കറങ്ങി മതിലിനടുത്തെത്തി. പത്രങ്ങളും ഡ്രമ്മും നിരത്തിവെച്ച ശേഷം തുണി ഉപയോഗിച്ച് വടം ഉണ്ടാക്കി അത് മതിലിന് മുകളിലെ ഫെന്‍സിങ്ങിലേക്ക് എറിയുകയായിരുന്നു. പിന്നീട് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.- ഇതായിരുന്നു ​ഗോവിന്ദച്ചാമിയുടെ മൊഴി. ഇത് എത്രകണ്ട് വിശ്വാസത്തിലെടുക്കുെമെന്നാണ് മാധ്യമങ്ങളും ചോദിക്കുന്നത്. 

എടാ ഗോവിന്ദച്ചാമിയെന്ന വിളി

ക​ണ്ണൂ​ര്‍ ഡി​സി​സി ഓ​ഫീ​സി​ന് സ​മീ​പം ആളൊഴിഞ്ഞ വീട്ടിൽ നിന്നുമാണ് ​ഗോവിന്ദ ചാമിയെ പിടികൂടിയത്.ഇ​വി​ടെ ഇ​യാ​ൾ ഒ​ളി​ച്ചി​രി​പ്പു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ഇ​വി​ടെ​യെ​ത്തി​യ​ത്. ഇതിന് കാരണമായത് നാട്ടുകാരിൽ ഒരാൾക്ക് തോന്നിയ സംശയം പ്രതിയെ കണ്ടെത്താൻ നിർണായകമായി. നാട്ടുകാരനായ യുവാവാണ് സംശയം തോന്നിയ പ്രതിയെ വിളിക്കുന്നത്. ​ എടാ ഗോവിന്ദച്ചാമിയെന്ന് വിളിച്ചതോടെ തന്നെ മനസിലാക്കിയ  പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തളാപ്പിലെ  ഉപയോ​ഗ ശൂന്യമായ ഹോസ്പിറ്റൽ കെട്ടിടത്തിലേക്ക് ഓടിക്കയറിയ പ്രതിയെ വളഞ്ഞത് നാട്ടുകാരാണ്. ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. ഉടൻ തന്നെ ഇവിടെ നിന്ന് ഓടി സമീപത്തെ പൊട്ടക്കിണറ്റിലേക്ക് ചാടുകയായിരുന്നു. 

പ്രതി ചാടുന്നത് കണ്ട നാഷണൽ സ്റ്റാറ്റിക്ക് ബോർഡിലെ ഉദ്യോ​ഗസ്ഥനായ ഉണ്ണികൃഷ്ണനെ കണ്ടതോടെയാണ് കൊല്ലുമെന്ന ഭീഷണിയായത്. വെല്ലുവിളിയെ മറികടന്നാണ് നാട്ടുകാരൻ പൊലീസിനെ അറിയിച്ചത്. കിണറ്റിൽ ഒളിച്ചിരുന്ന പ്രതിയെ പോലീസും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു. പരിശോധനയിൽ ​പ്രതിയെ പിടികൂടുകയായിരുന്നു. ജയിലിന്റെ കുറ്റൻ മതിൽ ചാടിയാണ് ​ഗോവിന്ദച്ചാമി ഓടിയത്. പൊലീസ് നായയുടെ സഹായത്തോടെയാണ് പ്രതിയെ പൊലീസ് വലയിലാക്കിയത്. ഇയാൾ പോയ സ്ഥലം കണ്ടെത്താൻ പൊലീസ് നായയുടെ സഹായവും തേടി. 

കവർച്ച നടത്തി ട്രെയിൻ മാർ​ഗം രക്ഷപ്പെടാനുള്ള ശ്രമം

ജയിൽ ചാടിയതോടെ ആദ്യ ശ്രമം മോഷണം നടത്തുന്ന പണവുമായി റെയിൽവേ സ്റ്റേഷനിൽ എത്തുക എന്നതായിരിന്നു. ജയിൽ ചാടിയ ഉടൻതന്നെ താൻ പദ്ധതിയിട്ടത് നേരെ റെയിൽവേ സ്റ്റേഷനിലേക്ക് പോകാനും അവിടെനിന്ന് നാടുവിടാനുമാണ് എന്ന് ഗോവിന്ദച്ചാമിയുടെ പദ്ധതി. എന്നാൽ നേരം വെളുത്തതോടെ നീക്കം പൊളിഞ്ഞു. നാട്ടുകാർ തിരിച്ചറിയുമെന്ന് അറിഞ്ഞതോടെ പകുതിയുള്ള ഇടത് കൈ മറച്ച് രക്ഷപ്പെടാൻ തീരുമാനിക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണനുമായിട്ടാണ് പൊലീസ് മുന്നോട്ട് പോകുന്നത്. 134 ക്യാമറാ കണ്ണുകൾ വെട്ടിച്ച് കൊടുംകുറ്റവാളി ജയിൽ കടന്നെങ്കിൽ ഇതാരുടെ വീഴ്ചയാണ്?

Leave a Reply

Your email address will not be published. Required fields are marked *