കണ്ണൂർ: ജയിൽ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയിൽ. തളാപ്പിലെ ഒരു വീട്ടിൽ ഒഴിച്ചിരിക്കുകയായിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനഭവിക്കുന്ന ഇയാൾ ഇന്ന് പുലർച്ചെ 01.15ഓടെ പുറത്തു കടക്കുകയായിരുന്നു. യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ക്രൂരമായി ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഗോവിന്ദച്ചാമി .
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. ജയിലിന്റെ പരിസര പ്രദേശങ്ങളിലും കണ്ണൂർ ജില്ലയിലും മുന്നറിയിപ്പ് നൽകിയിരുന്നു. ജയിലിലെ സെൽ മുറിച്ച് പുറത്തു കടന്ന ശേഷം തുണി ചേർത്തുകെട്ടി വടമുണ്ടാക്കിയാണ് ജയിൽ ചാടിയതെന്നാണ് സൂചന. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9446899506 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ജയിൽ അധികൃതർ അറിയിച്ചു.
സൗമ്യ വധക്കേസിൽ നേരത്തെ ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നുവെങ്കിലും സുപ്രീംകോടതി ഇത് റദ്ദാക്കുകയായിരുന്നു. 2021 ഫെബ്രുവരി ഒന്നിനാണ് കെച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്ന യുവതിയെ ഗോവിന്ദച്ചാമി തള്ളിയിട്ട് കൊലപ്പെടുത്തിയത്. തമിഴ്നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. ചാർളി തോമസ് എന്ന പേരിൽ ഇയാൾക്കെതിരെ തമിഴ്നാട് പോലിസിലും കേസുകൾ നിലവിലുണ്ട്.