കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വൻ കുതിപ്പ്. പവന് ഒറ്റയടിക്ക് 840 രൂപ വർധിച്ചു.ഗ്രാമിന് 105 രൂപയാണ് വര്‍ധിച്ചത്. 9285 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്നത്തെ വില 74,280 രൂപയായി.
ജൂലൈ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒൻപതാം തീയതി 72000 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയർന്ന് രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1400 രൂപ വർധിച്ചു.കേരളത്തിൽ ഇന്ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 105 രൂപ വർധിച്ച് 2,775 രൂപയായി.18 കാരറ്റ് സ്വർണം ഗ്രാമിന് 7610 5 രൂപയാണ് ഇന്നത്തെ വില. 14 കാരറ്റ് 1935 രൂപയും 9 കാരറ്റിന് 3825 രൂപയുമാണ് വില. ഒമ്പത് ക്യാരറ്റ് സ്വർണത്തിന് ഹാൾമാർക്കിങ് നിർബന്ധമാക്കിയിരിക്കുന്നു സർക്കാർ
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളായ ഇന്ത്യയിൽ ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് യുദ്ധം സുരക്ഷിത നിക്ഷേപത്തിനുള്ള ഡിമാൻഡ് വർദ്ധിപ്പിച്ചതോടെ സ്വർണ്ണ വില ഉയരാനുള്ള സാധ്യത കൂട്ടി . സ്വർണ്ണം വാങ്ങാനുള്ള ശരിയായ സമയം ഇതാണെന്നാണ് വിപണി നിരീക്ഷകർ പറയുന്നത്.
അമേരിക്കയുടെ വ്യാപാര പങ്കാളികൾക്കെതിരായ താരിഫ് സംബന്ധിച്ച ട്രംപിന്റെ പുതിയ ആക്രമണം ഓഹരി വിപണികളിൽ അനിശ്ചിതത്വം വർദ്ധിപ്പിച്ചിട്ടുണ്ട്, ഇത് നിക്ഷേപകരെ സ്വർണ്ണം പോലുള്ള സുരക്ഷിത താവളങ്ങളിലേക്ക് തള്ളിവിടും എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ട്രംപ് കുറഞ്ഞത് 22 രാജ്യങ്ങൾക്കെതിരെ താരിഫ് പ്രഖ്യാപിച്ചു.
ഇക്കുറി അക്ഷയതൃതീയയ്ക്ക് കേരളത്തിലെ സ്വർണാഭരണ വിപണി 1500 കോടി കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമീപകാല ഉത്സവ സീസണുകളും സ്വർണ്ണ വിപണിയിൽ പുത്തൻ ഉണർവുണ്ടാക്കും എന്നാണ് പ്രതീക്ഷ.