ട്രംപിന്റെ പുതിയ താരിഫ് :സ്വർണ്ണ വില റെക്കോർഡ് ഉയരത്തിൽ

മുംബൈ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ 25 ശതമാനം താരിഫ് പ്രാബല്യത്തിൽ വരികയും ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചർച്ചകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തതോടെ വെള്ളിയാഴ്ച (ഓഗസ്റ്റ് 8) രാവിലെ ആഭ്യന്തര ഫ്യൂച്ചേഴ്സ് വിപണിയിൽ സ്വർണ്ണ വില 10 ഗ്രാമിന് 1,02,191 രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തി.

ഡോളറിന്റെ ഇടിവും സ്വർണ്ണ വിലയെ പിന്തുണച്ചു എന്ന് പറയാം. കാരണം ഗ്രീൻബാക്ക് ഏകദേശം അര ശതമാനം ഇടിഞ്ഞ് 97.96 ആയി, ഇത് മറ്റ് കറൻസികളിൽ സ്വർണ്ണത്തിന്റെ വില കുറച്ചു. സ്വർണ്ണം 10 ഗ്രാമിന് 1,02,159 രൂപ എന്ന നിരക്കിൽ 0.68 ശതമാനം ഉയർന്ന് വ്യാപാരം നടത്തിയപ്പോൾ, എംസിഎക്സ് സിൽവർ 0.54 ശതമാനം ഉയർന്ന് കിലോയ്ക്ക് 1,14,904 രൂപ എന്ന നിരക്കിൽ വ്യാപാരം നടത്തി.

ആഗോളതലത്തിൽ, കോമെക്സ് ഗോൾഡ് ഫ്യൂച്ചറുകൾ ന്യൂയോർക്കിൽ ഔൺസിന് 0.07 ശതമാനം ഇടിഞ്ഞ് 3,393.97 യുഎസ് ഡോളറിലെത്തി. നിലവിൽ അമേരിക്ക ചുമത്തുന്ന ഏറ്റവും ഉയർന്ന താരിഫായ 50 ശതമാനം നേരിടുന്നത് ഇന്ത്യയും ബ്രസീലുമാണ്. അതേസമയം യു എസ് മറ്റ് നിരവധി രാജ്യങ്ങൾക്ക് മേൽ ചുമത്തിയ തീരുവ വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.

റഷ്യയുമായുള്ള ഇറക്കുമതി നയത്തിൽ മുന്നോട്ടു പോകുന്ന ഇന്ത്യയെ ട്രംപ് വിമർശിച്ചിരുന്നു. നിലവിലുള്ള താരിഫ് തർക്കം പരിഹരിക്കപ്പെടുന്നതുവരെ ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ചർച്ചകളും നിർത്തിവച്ചതായി ട്രംപ് പ്രഖ്യാപിച്ചു. ഇന്ത്യൻ ഇറക്കുമതിക്ക് ഏർപ്പെടുത്തിയ 50 ശതമാനം തീരുവ ഇന്ത്യയുടെ ജിഡിപി വളർച്ചയെ 0.3 ശതമാനം മുതൽ 0.6 ശതമാനം വരെ പിന്നോട്ടടിക്കുമെന്ന് വിദഗ്ധർ പറയുന്നു. അതേസമയം, ഒരു കിലോഗ്രാം സ്വർണ്ണക്കട്ടികളുടെ ഇറക്കുമതിക്ക് യുഎസ് തീരുവ ഏർപ്പെടുത്തിയതായിട്ടുള്ള മാധ്യമ റിപ്പോർട്ടുകൾ സ്വർണത്തിന്റെ വില പെട്ടെന്ന് ഉയരാൻ കാരണമായി എന്നും റിപ്പോർട്ട് ഉണ്ട്.

യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 1.3% വർദ്ധിച്ച് 3,534.10 എന്ന ഡോളറിലെ എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയ ശേഷം തിരിച്ചു 3,499.30 ഡോളറിലെത്തി. ഡൊണാൾഡ് ട്രംപ് 39% കയറ്റുമതി താരിഫ് ഏർപ്പെടുത്തിയ സ്വിറ്റ്‌സർലൻഡിന് ഇത് മറ്റൊരു തിരിച്ചടിയാണ് നൽകുന്നത്. യുഎസിലേക്കുള്ള കയറ്റുമതിയുടെ ആറിലൊന്ന് വരുന്ന സ്വിസ് കമ്പനികൾ ട്രംപിന്റെ ഏറ്റവും ഉയർന്ന താരിഫ് നിരക്കുകളാണ് നേരിടുന്നത്. ഇക്കഴിഞ്ഞ 12 മാസത്തിനുള്ളിൽ സ്വിറ്റ്‌സർലൻഡ് യുഎസിലേക്ക് 61.5 ബില്യൺ ഡോളർ സ്വർണം കയറ്റുമതി ചെയ്തതായി എഫ്‌ടി പറഞ്ഞു. വ്യാഴാഴ്ച പ്രാബല്യത്തിൽ വന്ന സ്വിറ്റ്‌സർലൻഡിന്റെ 39% താരിഫ് നിരക്ക്, 24 ബില്യൺ ഡോളർ കൂടി ലെവി നൽകേണ്ടി വരുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *