ഇറാന്-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ അയവുണ്ടായതോടെ സ്വര്‍ണ വില ഇടിയുന്നു. സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 9070 രൂപയായി. പവന് 72,560 രൂപയാണ് ഇന്നത്തെ വിപണി വില. ഇന്നലെ പവന് 72,760 രൂപയായിരുന്നു. മൂന്നുദിവസത്തിനിടെ പവന് 1300 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.
ഇന്നലെ രണ്ട് ഘട്ടങ്ങളിലായി 1080 രൂപയാണ് സ്വര്‍ണവിലയില്‍ കുറഞ്ഞത്. അതോടെ പവന്റെ വില 73,000ത്തില്‍ താഴെയെത്തി. ജൂണ്‍ 13ന് സ്വര്‍ണവില റെക്കോഡ് ഉയരങ്ങളിലെത്തിയിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ മറ്റ് അടിസ്ഥാന ഘടകങ്ങള്‍.