കോട്ടയം : റോഡരികിൽ നിന്നും കളഞ്ഞുകിട്ടിയ ആറു ലക്ഷം രൂപയടങ്ങിയ കവർ പോലീസ് സ്റ്റേഷനിൽ ഏൽപിച്ച് യുവാവ് മാതൃകയായി. വാകത്താനം സ്വദേശി നാലുന്നാക്കൽ മുറിക്കാട്ടുപറമ്പ് ബിനോ ജോൺ (48) ആണ് റോഡരികിൽ നിന്നും കളഞ്ഞുകിട്ടിയ പണം പാമ്പാടി പോലീസ് സ്റ്റേഷനിൽ ഏല്പിച്ചത്.
സിപിഎം കടുവാക്കുഴി ബ്രാഞ്ച് അംഗമാണ് ബിനോ ജോൺ.സമീപവാസിയുടെ മരണാനന്തരച്ചടങ്ങിനായി ഞായറാഴ്ച മീനടത്തേക്കു പോകുന്നതിനിടെ പണമടങ്ങിയ പൊതി റോഡിൽ നിന്നു ലഭിക്കുകയായിരുന്നു. തുടർന്നു പാമ്പാടി പൊലീസ് സ്റ്റേഷനിലെത്തി പാമ്പാടി’പഞ്ചായത്തംഗം ഷിബു കുഴിയിടി ത്തറ, കെ.എസ്.പ്രതീഷ്, ബിജോഷ് ജോൺ, ബാബാസ് പാമ്പാടി എന്നിവരുടെ സാന്നിധ്യത്തിൽ എസ്എച്ച്ഒ റിച്ചാർഡ് വർഗീസിനു കവർ കൈമാറി.