സുരേഷ് ഗോപി ചിത്രം ജെഎസ്‌കെയുടെ പ്രദര്‍ശനാനുമതിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സിനിമ സംഘടനകള്‍ പ്രത്യക്ഷ സമരത്തിലേക്ക്. കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ തിങ്കളാഴ്ച്ച സമരം നടത്തും. അമ്മ,ഫെഫ്ക,പ്രൊഡ്യൂസേഴ്‌സ് സംഘടനകളുടെ അംഗങ്ങള്‍ പങ്കെടുക്കും. നിയമപരമായും നീങ്ങുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. സെന്‍സര്‍ ബോര്‍ഡ് മാനദണ്ഡങ്ങളിലും മാര്‍ഗരേഖകളിലും വ്യക്തത വരുത്തണം എന്ന് ആവശ്യപ്പെട്ട് റിട്ട് ഹര്‍ജി നല്‍കും. കോടതിയില്‍ വിശ്വാസമുണ്ട്. വിഷയത്തില്‍ സുരേഷ് ഗോപി തന്റെതായ രീതിയില്‍ ഇടപെട്ടിട്ടുണ്ട്. റിവൈസിങ് കമ്മിറ്റി രേഖാമൂലം അറിയിപ്പ് നല്കിയിട്ടില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍. അംഗങ്ങള്‍ സിനിമയെ പ്രശംസിച്ചു. പക്ഷേ പേര് മാറ്റണം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. സിനിമയുടെ ട്രെയ്ലറിനും ടീസറിനും സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി നല്‍കിയിരുന്നതാണ്. ജെഎസ്‌കെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആശങ്കയിലാണ്. സമാനമായി രണ്ട് സിനിമകള്‍ ഇതിനു മുന്‍പ് പേര് മാറ്റിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജാനകി സിനിമയെ സംബന്ധിച്ച കാര്യമായി മാത്രം കാണാന്‍ കഴിയില്ലെന്ന് രഞ്ജി പണിക്കര്‍. സിനിമയെ മാത്രം ബാധിക്കും എന്ന് കരുതേണ്ടതില്ല. ഇപ്പോള്‍ സിനിമ ചെയ്തുകൊണ്ടിരിക്കുന്ന എഴുത്തുകാരും സംവിധായകരും ആശങ്കയിലാണ്.