ഫ്ലോറിഡ : പരീക്ഷണത്തിനിടെ ഇലോൺ മസ്ക് സ്പേസ് എക്സ് സ്റ്റാർഷിപ് റോക്കറ്റ് പൊട്ടിത്തെറിച്ചു സ്റ്റാറ്റിക് ഫയർ ടെസ്റ്റിംഗ് നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് സ്ഫോടനം . ബഹിരാകാശത്തേക്ക് പറക്കുന്നതിന് അവസാന ഘട്ടത്തിലായിരുന്നു റോക്കറ്റ് . ഇന്ത്യൻ സമയം രാവിലെ 9 30ന് റോക്കറ്റ് വിക്ഷേപിക്കാൻ തീരുമാനിച്ചിരുന്നതു. എന്നാൽ ഫയർ ടെസ്റ്റിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
പരീക്ഷണ സ്ഥലത്തെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും എല്ലാവരും സുരക്ഷിതരാണെന്നും റാക്കറ്റിലെ സ്ഫോടനത്തെ കുറിച്ച് സ്‌പേസ് എക്സ് അറിയിച്ചു .സ്റ്റാർ ഷിപ്പ് അതിൻറെ പത്താമത്തെ പരീക്ഷണത്തിന് തയ്യാറെടുക്കുന്നതിനിടയിലാണ് ടെസ്റ്റിംഗ് സ്റ്റാന്റിൽ അപകടം സംഭവിച്ചത