ഡൽഹി : ഇ-കൊമേഴ്‌സ്, ഓൺലൈൻ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ ഭീകരവാദ ധനസഹായത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് ആഗോള ഭീകരവാദ ധനസഹായ നിരീക്ഷണ സംഘടനയായ എഫ്‌എടിഎഫ് പറഞ്ഞു. 2019 ഫെബ്രുവരിയിലെ പുൽവാമ ഭീകരാക്രമണവും 2022 ലെ ഗോരഖ്‌നാഥ് ക്ഷേത്ര സംഭവവും ആണ് എഫ്‌എടിഎഫ് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്.
ചില തീവ്രവാദ സംഘടനകൾക്ക് ചില ദേശീയ സർക്കാരുകളിൽ നിന്ന് സാമ്പത്തികവും മറ്റ് പിന്തുണയും ലഭിക്കുന്നുണ്ടെന്നും ഇത് “ഭീകരതയെ സ്പോൺസർ ചെയ്യുന്നതാണെന്നും എഫ്‌എടിഎഫ് പറഞ്ഞു.നേരിട്ടുള്ള സാമ്പത്തിക സഹായം, ലോജിസ്റ്റിക്കൽ, മെറ്റീരിയൽ പിന്തുണ, അല്ലെങ്കിൽ പരിശീലനം നൽകൽ എന്നിവ ഉൾപ്പെടെ നിരവധി തരത്തിലുള്ള പിന്തുണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) പറഞ്ഞു.
ഇന്ത്യയിൽ ഭീകരാക്രമണത്തിനുള്ള വസ്തുക്കൾ വാങ്ങുന്നതിന് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള കേസ് സ്റ്റഡി നൽകിക്കൊണ്ട്, ആക്രമണത്തിൽ ഉപയോഗിച്ച സ്‌ഫോടകവസ്തുവിന്റെ ഒരു പ്രധാന ഘടകമായ അലുമിനിയം പൊടി EPOM ആമസോൺ വഴിയാണ് വാങ്ങിയതെന്ന് എഫ്‌എടിഎഫ് പറഞ്ഞു. ഈ വസ്തുവിന് സ്‌ഫോടനത്തിന്റെ ആഘാതം വർദ്ധിപ്പിക്കാൻ സാധിക്കും.
2019 ഫെബ്രുവരിയിൽ, ജമ്മു & കശ്മീരിലെ പുൽവാമയിൽ ഇന്ത്യൻ സുരക്ഷാ സേനയുടെ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് നടന്ന ഒരു ചാവേർ ബോംബാക്രമണത്തിൽ 40 സൈനികർ കൊല്ലപ്പെട്ടിരുന്നു . ആക്രമണം ജെയ്‌ഷെ-ഇ-മുഹമ്മദ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് ഇന്ത്യൻ അധികാരികൾ കണ്ടെത്തി. അന്വേഷണത്തെത്തുടർന്ന്, നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകൾ പ്രകാരം 19 വ്യക്തികൾക്കെതിരെ (ചാവേർ ബോംബർ ഉൾപ്പെടെ 7 വിദേശികൾ) കേസെടുത്തു, അതിൽ എഫ്‌എടിഎഫ്-യുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉൾപ്പെട്ടിരുന്നു.
ഭീകരതയെ പാകിസ്ഥാൻ നിരന്തരം പിന്തുണയ്ക്കുന്നതും ആയുധങ്ങൾ വാങ്ങുന്നതിനായി ബഹുമുഖ ഫണ്ട് ഉപയോഗിക്കുന്നതും ഇന്ത്യൻ അധികാരികൾ ആവർത്തിച്ച് ഉയർത്തിക്കാട്ടിയിട്ടുണ്ട്. ഭീകരർക്ക് പാകിസ്ഥാൻ സുരക്ഷിത താവളമൊരുക്കിയിട്ടുണ്ടെന്ന് ഇന്ത്യ നിരന്തരം വെളിപ്പെടുത്തിയ കാര്യമാണ്. കൂടാതെ പാകിസ്ഥാന്റെ അത്തരം നടപടിയിൽ രാജ്യത്തെ എഫ്‌എടിഎഫ് യുടെ “ഗ്രേ ലിസ്റ്റിൽ” ഉൾപ്പെടുത്തണം എന്നാണ് ഇന്ത്യയുടെ നിർദേശം .
പേയ്‌മെന്റ് സേവന പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചുള്ള ഓൺലൈൻ ഫണ്ട് ട്രാൻസ്ഫറുകൾ വയർ-ട്രാൻസ്ഫറുമായി താരതമ്യപ്പെടുത്തുമ്പോൾ സുതാര്യത കുറഞ്ഞതാണെന്നും ഇത് അയക്കുന്നവരെയും സ്വീകർത്താക്കളെയും തിരിച്ചറിയുന്നത് ബുദ്ധിമുട്ടാക്കുന്നുവെന്നും എഫ്‌എടിഎഫ് പറഞ്ഞു.