ഡി വൈ എഫ് ഐ മാർച്ചിൽ സംഘർഷം;ജലപീരങ്കി പ്രയോഗിച്ചു;എസ്എഫ്ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും

തിരുവനന്തപുരം:കേരളത്തിലെ സർവകലാശാലകളെ കാവിവത്കരിക്കാൻ ശ്രമിക്കുന്ന ഗവർണർക്കെതിരെ ഡി വൈ എഫ് ഐ ,എസ് എഫ് ഐ പ്രതിഷേധം. സർവ്വകലാശാലയിലേക്കു ഡി വൈ എഫ് ഐ നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജല പീരങ്കി പ്രയോഗിച്ചു. എസ്എഫ്ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. കേരള സർവകലാശാലയിൽ വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ എത്തിയാൽ തടയുമെന്നും എസ്എഫ്ഐ അറിയിച്ചിട്ടുണ്ട്. എ ഐ എസ് എഫ് പ്രവർത്തകരും പ്രതിഷേധവുമായി സർവകലാശാലയിൽ എത്തി.പ്രവർത്തകർ ബാരിക്കേഡിനു മുൻപിൽ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു

അതിനിടെ വിദേശത്തുനിന്ന് തിരികെയെത്തിയ ഡോക്ടർ മോഹനൻ കുന്നുമ്മൽ ഇന്ന് സർവകലാശാല ആസ്ഥാനത്ത് എത്തിയത് വിവാദത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞദിവസം അവധി അപേക്ഷ നൽകിയ രജിസ്ട്രാർ കെ എസ് അനിൽകുമാറും ഇന്ന് യൂണിവേഴ്സിറ്റിയിൽ എത്തി. ഇതോടെ വി.സിയുടെ നടപടിയെ തള്ളിക്കളഞ്ഞ് രജിസ്ട്രാർ നടത്തിയ നീക്കവും വിമർശനത്തിന് വഴിയൊരുങ്ങി.

Leave a Reply

Your email address will not be published. Required fields are marked *