പത്തനംതിട്ട :മദ്യപിച്ച് സ്‌കൂൾ ബസ് ഓടിച്ച ഡ്രൈവറെ പോലീസ് പിടികൂടിയതിനെ തുടർന്ന് പോലീസ് കുട്ടികളെ സ്‌കൂളിലെത്തിച്ചു. ഇലന്തൂരിലെ സിഎംഎസ് സ്കൂളിലെ ബസ് ഡ്രൈവർ ലിബിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബസിൽ വിദ്യാർത്ഥികളുണ്ടായിരുന്നത് കൊണ്ട് പോലീസ് ഡ്രൈവർ തന്നെ കുട്ടികളെ സ്കൂളിലെത്തിക്കുകയായിരുന്നു. ഇലന്തൂർ കുഴിക്കാല സിഎംഎസ് എച്ച്എസ്എസ് സ്കൂളിലെ ബസ് ഡ്രൈവർ ആണ് മദ്യപിച്ചു വണ്ടി ഓടിച്ചത്.. പതിവ് പരിശോധനക്കിടെയാണ് സംഭവം ശ്രദ്ധയിൽ പെട്ടതെന്ന് പോലീസ് വ്യക്തമാക്കുന്നു. പത്തനംതിട്ട സെൻ്റ് പീറ്റേഴ്‌സ് ജംഗ്ഷന് സമീപത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് ഡ്രൈവർ മദ്യലഹരിയിലാണെന്ന് കണ്ടെത്തിയത്.ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു.