എ ഐ വീഡിയോക്ക് വാര്‍ത്തകളുടെ ഉള്ളടക്കം ഉപയോഗിക്കുന്നതില്‍ നിയന്ത്രണം

നിര്‍മിതബുദ്ധി സാങ്കേതികവിദ്യയെ പകര്‍പ്പവകാശ നിയമത്തിനു കീഴില്‍ കൊണ്ടുവരുന്നതു പരിശോധിക്കാനും അതുമായി ബന്ധപ്പെട്ട് വിദഗ്ധരില്‍ നിന്ന് അഭിപ്രായം തേടാനുമുള്ള പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡിന്റെ തീരുമാനം സ്വാഗതം ചെയ്ത് ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷന്‍ അഥവാ ഡിഎന്‍പിഎ.
നിര്‍മിതബുദ്ധി പരിശീലനത്തിനും എ ഐ അധിഷ്ഠിത സേര്‍ച്ച് ആവശ്യങ്ങള്‍ക്കുമായി മാധ്യമസ്ഥാപനങ്ങളുടെ വാര്‍ത്താ ഉള്ളടക്കങ്ങള്‍ സ്ഥാപനത്തിന്റെ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് പകര്‍പ്പവകാശത്തിന്റെ ലംഘനമാണെന്നാണ് ഡിഎന്‍പിഎ യുടെ നിലപാട്.
ഡിജിറ്റല്‍ ലോകത്ത് ഉള്ളടക്കങ്ങള്‍ ഉല്‍പാദിപ്പിക്കുന്നവരുടെ അവകാശങ്ങള്‍ അംഗീകരിച്ചുകൊണ്ട് അതിന് അനുസൃതമായ രീതിയില്‍ നഷ്ടപരിഹാരം ഉറപ്പാക്കാനുള്ള സംവിധാനം ഉണ്ടാകണമെന്നു ഡിഎന്‍പിഎ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ന്യായം ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ ഇടപെടലുകള്‍ രാജ്യത്തെ ഡിജിറ്റല്‍ വാര്‍ത്താ മാധ്യമമേഖലയുടെ വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്നും ഡി എന്‍ പി എ ആവശ്യപ്പെട്ടു.
നിര്‍മിത ബുദ്ധി മോഡലുകളുടെ വികസനത്തിനും പരിണാമത്തിനുമൊപ്പം ഉള്ളടക്ക നിര്‍മാതാക്കള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനുള്ള സന്തുലിതവും നീതിയുക്തവുമായ സംവിധാനം കൊണ്ടുവരുന്നതിനു വാണിജ്യ മന്ത്രാലയവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും ഡിഎന്‍പിഎ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *